• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചരിത്രമായി കൊച്ചി- കൂറ്റനാട് - മംഗളുരു പൈപ്പ് ലൈൻ; കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് പ്രകൃതി വാതകം ഒഴുകിത്തുടങ്ങി

ചരിത്രമായി കൊച്ചി- കൂറ്റനാട് - മംഗളുരു പൈപ്പ് ലൈൻ; കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് പ്രകൃതി വാതകം ഒഴുകിത്തുടങ്ങി

443 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈനിന്‍റെ 408 കിലോമീറ്റർ  കേരളത്തിലും 35 കിലോമീറ്റർ കർണാടകത്തിലുമാണ്.  17ലക്ഷത്തിലധികം വീടുകളിലും, 597 സിഎൻജി സ്റ്റേഷനുകളിലും പ്രകൃതി വാതകമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Last Updated :
  • Share this:
കൊച്ചി:  പുതുവൈപ്പ് ടെർമിനലിൽ നിന്ന് മംഗളൂരു  വ്യാവസായിക മേഖലയിലേക്ക് പ്രകൃതി വാതകം എത്തിത്തുടങ്ങി. ഇന്നലെ രാത്രി 7.05നാണ് വാതകം മംഗളൂരുവിൽ ലഭ്യമായത്. പതിറ്റാണ്ടുകാലത്തെ അധ്വാനത്തിനൊടുവിൽ കഴിഞ്ഞയാഴ്ചയാണ് കൊച്ചി- കൂറ്റനാട് - മംഗളുരു പൈപ്പ് ലൈൻ പൂർത്തിയായത്.

ഒട്ടേറെ വിവാദങ്ങളും  പ്രതിസന്ധികളും തരണം ചെയ്താണ് കൊച്ചിയിൽ നിന്നും മംഗളൂരുവിലേക്ക്  പ്രകൃതി വാതകം എത്തുന്നത്. പ്രഖ്യാപിച്ച 2007 മുതൽ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും പദ്ധതിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നു. കഴിഞ്ഞ വർഷം നവംബറിൽ വടക്കൻ കേരളത്തിൽ സർക്കാരും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ വരെ കാര്യങ്ങളെത്തി. സ്ഥലമേറ്റെടുപ്പിനെ ചൊല്ലി പദ്ധതിയുടെ ഭാവി തന്നെ ഒരു ഘട്ടത്തിൽ  സംശയത്തിലായിരുന്നു.  എന്നാൽ പ്രതിഷേധം അയഞ്ഞതോടെ പദ്ധതിക്കായുള്ള തുടർപ്രവർത്തനങ്ങളും വേഗത്തിലായി.

Also Read-'യൂത്ത് ലീഗ് നേതാവിനെ അപമാനിച്ചവർക്കെതിരെ നടപടി വേണം?' 118എയിൽ ആദ്യ പരാതി

443 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈനിന്‍റെ 408 കിലോമീറ്റർ  കേരളത്തിലും 35 കിലോമീറ്റർ കർണാടകത്തിലുമാണ്.  17ലക്ഷത്തിലധികം വീടുകളിലും, 597 സിഎൻജി സ്റ്റേഷനുകളിലും പ്രകൃതി വാതകമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിന് തന്നെയാണ് വയനാട് ഉൾപ്പടെ ഏഴ് ജില്ലകളിലും വിതരണത്തിനുള്ള ചുമതല.

Also Read-'സ്വപ്ന വിളിച്ചത് മദ്യത്തിന് വേണ്ടി'; ആകെ അഞ്ചു തവണ വിളിച്ചതായി ബിജു രമേശ്

മംഗളൂരുവിൽ ആദ്യം വാതകം സ്വീകരിക്കുന്നത് രാസവള നിർമ്മാണ ശാലയായ മാംഗ്ളൂർ കെമിക്കൽസ് ആൻ്റ് ഫെർട്ടിലൈസേഴ്സ് ആണ്. കൂടുതൽ വ്യവസായശാലകൾ എൽ.എൻ.ജിയിലേക്ക് മാറുകയും സിറ്റി ഗ്യാസ് പദ്ധതി വ്യാപകമാകുകയും ചെയ്യുന്നതോടെ സംസ്ഥാന സർക്കാറിന് 900 കോടിയോളം രൂപ നികുതിയിനത്തിൽ ലഭിക്കും.

Also Read-60 വർഷമായി ഒരു വാർഡ് ഭരിക്കുന്ന കുടുംബം; നെയ്യാറ്റിൻകര ഫോർട്ട് വാർഡ് ചരിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും വടക്കേകോട്ട കുടുംബത്തിൽ

പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയായി എട്ടാം ദിവസമാണ് ഗ്യാസ് പ്രവഹിച്ചത്. വ്യവസായ ശാലകള്‍ക്ക് മാത്രമല്ല, ഓട്ടോ ടാക്‌സി മേഖലയിലുള്ളവര്‍ക്കും ഈ പ്രകൃതി വാതകം ഉപയോഗിച്ച് ലാഭകരമായി വാഹനമോടിക്കാം. 53 രൂപയുടെ വാതകം ഉപയോഗിച്ചാല്‍ 50 കിലോമീറ്ററോളം സഞ്ചരിക്കാം. ഇന്ധനക്ഷമത 40- 45 ശതമാനത്തോളം വര്‍ധിക്കും. പ്രധാന പൈപ്പ് ലൈൻ തൃശൂർ അതിർത്തിയായ കൂറ്റനാട് വച്ച് രണ്ടായി പിരിയും. ഒന്ന് മംഗലാപുരത്തേക്കും മറ്റൊന്ന് കോയമ്പത്തൂരിലേക്കും. കോയമ്പത്തൂർ ലൈനിൽ വാളയാർ വരെയുള്ള ആദ്യഘട്ടം ജനുവരിയിൽ കമ്മീഷൻ ചെയ്യും.

ഗൾഫിലുൾപ്പെടെ ലഭിക്കുന്ന പ്രകൃതിവാതകം ദ്രവരൂപത്തിലാക്കി കപ്പലിൽ കൊച്ചിയിലെ ടെർമിനലിൽ എത്തിക്കും. വാതകമായി സംഭരിക്കുന്ന പ്രകൃതി വാതകത്തെ (മീഥൈൻ സി എച്ച് 4, ഇഥൈൻ സി 2, എച്ച് 6 മിശ്രിതം ) പ്ലാൻ്റിൽ മൈനസ് 162 ഡിഗ്രിയിൽ തണുപ്പിച്ചാണ് കുഴലിലൂടെ കടത്തിവിടുന്നത്.
Published by:Asha Sulfiker
First published: