കൊച്ചി മേയർ തർക്കം: ഇനി ചർച്ചക്കില്ലെന്ന് മുല്ലപ്പള്ളി; പാർട്ടി തീരുമാനം നീളും

താഴെത്തട്ടിൽ ഇനി ചർച്ച വേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്

News18 Malayalam | news18-malayalam
Updated: November 25, 2019, 10:08 PM IST
കൊച്ചി മേയർ തർക്കം: ഇനി ചർച്ചക്കില്ലെന്ന് മുല്ലപ്പള്ളി; പാർട്ടി തീരുമാനം നീളും
സൗമിനി ജെയിൻ
  • Share this:
കൊച്ചി: മേയർ സൗമിനി ജെയിനിനെ മാറ്റുന്ന കാര്യത്തിൽ കോൺഗ്രസിന്റെ തീരുമാനം നീളും. താഴെ തട്ടിൽ ഇനി ചർച്ചയ്ക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മേയറുടെ കാലാവധിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ സൗമിനി ജെയിനുമായി സംസാരിച്ചിരുന്നു. കൂട്ടായൊരു തീരുമാനമെടുക്കാൻ നേതൃത്വം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനെ തുടർന്നാണ് ജില്ലാതലത്തിൽ പ്രതിസന്ധി രൂക്ഷമായത്. എന്നാൽ താഴെതട്ടിൽ ഇനി ചർച്ച വേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

Also Read- തൊഴുകൈയോടെ മാപ്പുപറഞ്ഞ് മന്ത്രി രവീന്ദ്രനാഥ്; വിടാതെപിന്തുടര്‍ന്ന് കരിങ്കൊടി വീശി സംഘടനകൾ

അധികാര മാറ്റക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഇരു വിഭാഗവും തങ്ങളുടെ നീക്കം ശക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിലെ പിന്തുണയും ടി ജെ വിനോദിനെ അനുകൂലിക്കുന്നവർ ഉറപ്പാക്കിയിട്ടുണ്ട്. മേയറുടെയും സ്ഥിരം സമിതി അധ്യക്ഷൻമാരുടെയും രാജി അനിവാര്യമാണെന്ന് മുസ്ലിം ലീഗ് കൗൺസിലർ ടി കെ അഷ്റഫ് ന്യൂസ് 18 നോട് പറഞ്ഞു.

കൊച്ചി കോർപ്പറേഷൻ ഭരണസ്തംഭനത്തിലാണെന്നും അഷ്റഫ് കുറ്റപ്പെടുത്തുന്നു. ചിലരുടെ വ്യക്തിപരമായ താൽപര്യത്തിനായാണ് മേയറെ നീക്കാനുള്ള ശ്രമമെന്നാണ് സൗമിനി ജെയിനിനെ അനുകൂലിക്കുന്നവരുടെ വാദം. നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നും കെപിസിസി പ്രസിഡന്റിനെ നേരിൽകണ്ട് അറിയിച്ചിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷ പദവിയും ഉടൻ രാജിവെയ്ക്കണ്ടതില്ലെന്നതാണ് സൗമിനി ജെയിനിനെ പിന്തുണയ്ക്കുന്നവർ തീരുമാനിച്ചിരിക്കുന്നത്.
First published: November 25, 2019, 10:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading