• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കടപ്പുറത്ത് നഗ്നനായി നടത്തിക്കും, ഇരുട്ടടി അടിക്കും'; കൊച്ചി മേയര്‍ക്ക് താലിബാന്റെ പേരിൽ ഭീഷണിക്കത്ത്

'കടപ്പുറത്ത് നഗ്നനായി നടത്തിക്കും, ഇരുട്ടടി അടിക്കും'; കൊച്ചി മേയര്‍ക്ക് താലിബാന്റെ പേരിൽ ഭീഷണിക്കത്ത്

ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലായിരുന്നു കത്ത്. സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എ ല്‍ഡി എഫ് പരാതി നല്‍കി.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണിക്കത്ത്. ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത് തപാല്‍ വഴിയാണ് ലഭിച്ചത്. കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.

  ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലായിരുന്നു കത്ത്. സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എ ല്‍ഡി എഫ് പരാതി നല്‍കി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്.

  മലയാളത്തിൽ എഴുതി കോഴിക്കോട്ടുനിന്നു റജിസ്റ്റേർഡ് പോസ്റ്റായി അയച്ച കത്ത് ബുധനാഴ്ചയാണ് മേയർക്കു ലഭിച്ചത്. കത്തിലുടനീളം അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. തികഞ്ഞ അസഹിഷ്ണതയാണ് കത്തയച്ചതിനു പിന്നിലെന്നും ഇതു ചെയ്തവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

  ഇത്തരം ഭീഷണികള്‍കൊണ്ട് മേയര്‍ എം. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുളള കൊച്ചി നഗരസഭ കൗണ്‍സില്‍ സ്വീകരിച്ചു വരുന്ന വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കാനാവില്ലെന്ന് കൊച്ചി കോർപ്പറേഷൻ എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.

  സാർ', 'മാഡം' വിളിയില്ല; ഈ പഞ്ചായത്തിൽ പേരുകളോ സ്ഥാനങ്ങളോ വിളിച്ച് അഭിസംബോധന ചെയ്യാം

  ഇതു കേരളത്തിലെ പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത്. ഇനി ഇവിടെ സാർ, മാഡം വിളികൾ മുഴങ്ങില്ല. ഈ വാക്കുകൾ നിരോധിക്കാൻ പഞ്ചായത്ത് സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ അവിടുത്തെ ജീവനക്കാരെ സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യരുത്. അവരുടെ പേരുകളോ സ്ഥാനങ്ങളോ വച്ച് അഭിസംബോധന ചെയ്യാം. ജീവനക്കാരുടെ പേരുകള്‍ അവരുടെ സ്ഥാനങ്ങളില്‍ എഴുതിവയ്ക്കും.

  ''സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്‍റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാറുമാണ് നമ്മെ ഭരിക്കുന്നത്''- ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ആര്‍ പ്രസാദ് പറയുന്നു.

  മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം 'ചേട്ട','ചേച്ചി' എന്നീ വാക്കുകള്‍ ഉപയോഗിക്കാം. ഒപ്പം തന്നെ 'അപേക്ഷിക്കുന്നു', 'അഭ്യര്‍ത്ഥിക്കുന്നു' എന്നിവ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുള്ള കത്തുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്നും പഞ്ചായത്ത് പ്രമേയം പറയുന്നു. ഇതിന് പകരം ആവശ്യപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാം.

  ഏതെങ്കിലും ജീവനക്കാരന്‍ ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയായി നല്‍കാം എന്നും മാത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി പറയുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദ്യാര്യമല്ല - പഞ്ചായത്ത് ഭരണ സമിതി പാസാക്കിയ പ്രമേയം പറയുന്നു.

  ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് സമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പവിത്ര മുരളീധരന്‍ പറയുന്നത്.
  Published by:Rajesh V
  First published: