• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആരോപണങ്ങൾ അടിസ്ഥാനരഹിതം; അവിശ്വാസം കൊണ്ടുവന്നത് വസ്തുതകൾ മനസിലാക്കാതെയെന്ന് കൊച്ചി മേയർ

അവിശ്വാസ പ്രമേയ നടപടി യു ഡി എഫ് ബഹിഷ്കരിച്ചിരുന്നു. ഇതോടെ വോട്ടെടുപ്പിൽ അവിശ്വാസപ്രമേയം തള്ളിപ്പോകുകയായിരുന്നു.

news18
Updated: September 12, 2019, 6:39 PM IST
ആരോപണങ്ങൾ അടിസ്ഥാനരഹിതം; അവിശ്വാസം കൊണ്ടുവന്നത് വസ്തുതകൾ മനസിലാക്കാതെയെന്ന് കൊച്ചി മേയർ
മേയർ സൗമിനി ജയിൻ
news18
Updated: September 12, 2019, 6:39 PM IST
കൊച്ചി: തനിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മേയർ സൗമിനി ജയിൻ. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മേയർ ഇങ്ങനെ പറഞ്ഞത്. വസ്തുതകൾ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടു വന്നത്. വികസനപദ്ധതികൾ പലതും പുരോഗമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും സൗമിനി ജയിൻ പറഞ്ഞു.

അവിശ്വാസ പ്രമേയ നടപടി യു ഡി എഫ് ബഹിഷ്കരിച്ചിരുന്നു. ഇതോടെ വോട്ടെടുപ്പിൽ അവിശ്വാസപ്രമേയം തള്ളിപ്പോകുകയായിരുന്നു. നാല് അംഗങ്ങളുടെ ഭൂരിപക്ഷമുള്ള കൗൺസിലിൽ യുഡിഫ് വിട്ടു നിന്നത് കൊണ്ടു തന്നെ അവിശ്വാസ പ്രമേയം പ്രതിപഷചർച്ച മാത്രമായി ഒതുങ്ങി. വരണാധികാരിയായ ജില്ലാ കളക്ടർ എസ് സുഹാസിന്റെ അദ്ധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും നടന്നത്.

മരട്; പ്രതിസന്ധി മറികടക്കാൻ മൂന്നു നിർദ്ദേശങ്ങളുമായി ഉമ്മൻ ചാണ്ടി

74 അംഗ കൗൺസിലിൽ UDFന് 38 ഉം LDFന് 34 ഉം BJPക്ക് രണ്ടും കൗൺസിലർമാരാണുള്ളത്. ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടിംഗിൽ നിന്ന് ബി.ജെ.പി. വിട്ടുനിന്നു. പ്രതിപക്ഷത്തു നിന്നും എൻ സി പി അംഗം ഹംസകുഞ്ഞു അനാരോഗ്യം മൂലം വിട്ടു നിന്നു. ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചാണ് നാലു വർഷം പിന്നിടുന്ന UDF ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. തനിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.

തിരിച്ചടി ഭയന്നാണ് യു ഡി എഫ് ഒളിച്ചോട്ടമെന്ന് എൽഡിഎഫ് ആരോപിച്ചു. അടുത്തിടെ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡി എഫ് അട്ടിമറിവിജയം നേടിയിരുന്നു. വോട്ട് മാറി പോയെന്നായിരുന്നു അന്ന് UDF അംഗങ്ങളുടെ വിശദീകരണം. ഇത്തരത്തിലൊരു തിരിച്ചടിക്കുള്ള സാധ്യത മുന്നിൽ കണ്ടാണ് അവിശ്വാസ പ്രമേയ നടപടികളിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നത്. മേയർ രാജിവെക്കും വരെ
പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

Loading...

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...