കോവിഡ് 19 പകർച്ചവ്യാധിയെ നേരിടാനുള്ള നടപടികൾ നടപ്പാക്കാൻ ഒരുങ്ങി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകൾ അണുവിമുക്തമാക്കിയും ഡിജിറ്റൽ തെർമോ സ്കാനിംഗ് ക്യാമറകൾ വിന്യസിച്ചുമാണ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ കെ.എം.ആർ.എൽ. സജ്ജമാകുന്നത്. മാർച്ച് 20 ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊച്ചി മെട്രോ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ലോക്ക്ഡൗൺ കാലയളവിൽ ട്രെയിനുകളും സ്റ്റേഷനുകളും ഇടയ്ക്കിടെ വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനും കൊച്ചി മെട്രോ ശ്രദ്ധച്ചിരുന്നു. സർവ്വീസ് ആരംഭിച്ചു കഴിഞ്ഞാൽ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഫെയ്സ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. ട്രെയിൻ സർവീസ് തുടങ്ങുന്നതിനുമുമ്പ് ട്രെയിനുകളുടെ എയർ കണ്ടീഷൻ നാളങ്ങൾ വൃത്തിയാക്കും. എ.എഫ്.സി. ഗേറ്റുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ഹാൻട്രെയ്‌ൽസ്, എസ്‌കലേറ്ററുകൾ, ലിഫ്റ്റ് ബട്ടണുകൾ, പ്ലാറ്റ്ഫോം കസേരകൾ എന്നിവ എല്ലാ ദിവസവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കും.
You may also like:തമിഴ്നാട്ടിൽ പതിനാലുകാരിയെ തീകൊളുത്തി കൊന്നു: രണ്ട് AIADMK നേതാക്കൾ അറസ്റ്റിൽ [NEWS]'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ [NEWS]പൂനെയിൽനിന്ന് ബൈക്കിൽ രണ്ട് ദിവസംകൊണ്ട് 1300 കിലോ മീറ്റർ [NEWS]
എയർ കണ്ടീഷണറുകളുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ട്രെയിൻ സീറ്റുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കും. ലോഹ പ്രതലങ്ങളിൽ 70% ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ച് തുടയ്ക്കും.
എല്ലാ ട്രെയിനുകളിലും ഹൈപ്പോ ക്ലോറിൻ അധിഷ്ഠിത അണുനാശിനി തളിക്കും. ഓരോ റൗണ്ട് ട്രിപ്പിനും ശേഷം ട്രെയിനുകൾ അണുവിമുക്തമാക്കും. കൊച്ചി മെട്രോ പ്രധാന സ്റ്റേഷനുകളിൽ ഡിജിറ്റൽ തെർമോ ക്യാമറകളും എല്ലാ സ്റ്റേഷനുകളിലും മാനുവൽ തെർമോ സ്കാനറുകളും സ്ഥാപിക്കും.
ഒരു വ്യക്തിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ വൈദ്യസഹായത്തിനായി ജില്ലാ കൊറോണ നിയന്ത്രണ കേന്ദ്രത്തിലേക്ക് റഫർ ചെയ്യും. സ്റ്റേഷനുകളിൽ യാത്രക്കാരുടെ സമ്പർക്കമുണ്ടാക്കുന്ന പ്രദേശങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കൽ നടത്തും. ജീവനക്കാരെയും താപപരിശോധനയ്ക്ക് വിധേയരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in India, Covid 19 in Kerala, Kochi metro, Kochi metro trains