• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി മെട്രോയ്ക്ക് ഇനി ലിസി ജംഗ്ഷൻ സ്റ്റേഷൻ ഇല്ല; മാറ്റം ഫെബ്രുവരി 1 മുതൽ

കൊച്ചി മെട്രോയ്ക്ക് ഇനി ലിസി ജംഗ്ഷൻ സ്റ്റേഷൻ ഇല്ല; മാറ്റം ഫെബ്രുവരി 1 മുതൽ

ഫെബ്രുവരി ഒന്ന് മുതലാണ് കൊച്ചി മെട്രോയുടെ ലിസി ജംഗ്ഷൻ സ്റ്റോപ്പ് ടൗൺ ഹാൾ സ്റ്റോപ്പ് ആയി മാറുന്നത്.

  • Last Updated :
  • Share this:
കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇനി ലിസി ജംഗ്ഷൻ സ്റ്റോപ്പ് ഇല്ല. എം.ജി.റോഡ് സ്റ്റേഷൻ കഴിഞ്ഞ് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലേക്ക് പോകുന്ന മെട്രോ ട്രയിനിന്റെ ആദ്യ സ്റ്റോപ്പ് ടൗൺ ഹോൾ ആയിരിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് കൊച്ചി മെട്രോയുടെ ലിസി ജംഗ്ഷൻ സ്റ്റോപ്പ് ടൗൺ ഹാൾ സ്റ്റോപ്പ് ആയി മാറുന്നത്.

മറ്റ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്ഥമായി ലിസി ജംഗ്ഷൻ സ്റ്റോപ്പ് അറിയപ്പെട്ടിരുന്നത് സ്വകാര്യ ആശുപത്രിയുടെ പേരിനൊപ്പമായിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ മാറ്റം.

ALSO READ: സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി; രക്ഷാദൗത്യവുമായി പൊലീസ്

കെ.എം.ആർ.എൽ.ഡയറക്ടർ ബോർഡ് അംഗീകരിച്ച ശേഷമാണ് ടൗൺ ഹാൾ സ്റ്റേഷൻ എന്ന് മാറ്റാൻ സംസ്ഥാന സർക്കാറിന് ശുപാർശ ചെയ്തത്. ട്രെയിനിലെ അറിയിപ്പുകൾ, മെട്രോ സ്‌റ്റേഷനിലെ ബോർഡുകൾ, മെട്രോയിലെയും സ്റ്റേഷനിലെയും മാപ്പുകൾ എന്നിവയിലെല്ലാം പുതിയ മാറ്റം എഴുതിച്ചേർത്തു.
First published: