തിരുവനന്തപുരം: കൊച്ചി മെട്രോ വൻനഷ്ടത്തിലെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപയായി ഉയർന്നു. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണ് നിയമസഭയിൽ സർക്കാർ അറിയിച്ചത്. യാത്രക്കാരുടെ എണ്ണം കൂട്ടാൻ ശ്രമം നടത്തും. വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നു. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയിൽ അറിയിച്ചു. കെ.എൻ. ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നത് 35000 പേരാണെന്നും സഭയിൽ മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തിരുവനന്തപുരം ലൈറ്റ് മെട്രോയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്തമെന്നും സർക്കാർ അറിയിച്ചു. പുതിയ ശാഖ ലൈൻ ടെക്നോപാർക്കിലേയ്ക്ക് നീട്ടും. ലൈറ്റ് മെട്രോ കിഴക്കേകോട്ടയെയും ഉൾപ്പെടുത്തും. ഇതിനായി ഡിപിആർ പുതുക്കുമെന്നും മുഖ്യമന്ത്രി രേഖാ മൂലം സഭയിൽ അറിയിച്ചു.
ടെക്നോപാർക്കിലേയ്ക്കുള്ള ശാഖയുടെ വിശദപദ്ധതിരേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. മെട്രോ പദ്ധതികളുടെ കാര്യക്ഷമവും സുഗമവുമായ ഏകോപനത്തിനും നടത്തിപ്പിനും ഒരു സംസ്ഥാനത്തിന് ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (Special Purpose Vehicle (SPV) ആയിരിക്കും അഭികാമ്യം എന്നാണ് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ഈ ശുപാർശ പരിഗണിച്ചും കേന്ദ്രസർക്കാരിന്റെ പുതുക്കിയ മെട്രോ നയങ്ങൾക്കനുസൃതമായുമാണ് നിലവിലെ അലൈൻമെന്റിൽ കിഴക്കേകോട്ടയെ ഉൾപ്പെടുത്തുന്നത്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഏജൻസിയായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (KMRL) നിശ്ചയിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി KMRL-ന്റെ നേതൃത്വത്തിൽ സൈറ്റ് വിസിറ്റ് നടത്തി പുതുക്കിയ സഞ്ചാരപഥം സംബന്ധിച്ച പഠനം നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
കൊച്ചി മെട്രോ വൻ നഷ്ടത്തിൽ; 19 കോടി രൂപ നഷ്ടമെന്ന് സർക്കാർ
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു
തട്ടിപ്പ് കേസിലെ പ്രതി ഫോൺ പേ വഴി 263 രൂപ നൽകി; ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
'എവിടെക്കൊണ്ടു വിട്ടാലും അരിക്കൊമ്പൻ തിരികെ വരും'; കെ ബി ഗണേഷ് കുമാർ
ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു; ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകൾ