നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Metro | സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിരക്കില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ

  Kochi Metro | സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിരക്കില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ

  ജനുവരി പതിനഞ്ചാം തിയതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

  കൊച്ചി മെട്രോ

  കൊച്ചി മെട്രോ

  • Share this:
  കൊച്ചി: സന്നദ്ധ പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍ സി സി, നാഷണല്‍ സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്ക് യാത്ര നിരക്കില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ. 50 ശതമാനം യാത്രാ നിരക്ക് നല്‍കിയാല്‍ മതി. ജനുവരി പതിനഞ്ചാം തിയതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

  സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍ സി സി, നാഷണല്‍ സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ സേവനവും സമൂഹത്തോടും രാജ്യത്തോടും പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് യാത്രാ നിരക്കില്‍ ഇളവ് നല്‍കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

  ഡിസ്‌കൗണ്ട് ലഭിയ്ക്കുന്നതിനായി ടിക്കറ്റ് കൗണ്ടറില്‍ അര്‍ഹത തെളിയിയ്ക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി. നേരത്തെ കേരള പിറവി ദിനത്തിലും ഗാന്ധി ജയന്തി ദിനത്തിലും യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ് കെഎംആര്‍എല്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞത് കൊച്ചി മെട്രോയെ കാര്യമായി ബാധിച്ചിരുന്നു. യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിന് നിരവധി പദ്ധതികളാണ് കെഎംആര്‍എല്‍ നടപ്പാക്കി വരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്

  എം.ജി റോഡ് മെട്രോ സ്‌റ്റേഷനില്‍ ചാര്‍ജിംഗ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു

  എം.ജി റോഡ് മെട്രോ സ്‌റ്റേഷനില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈൽ ചാര്‍ജിംഗ് കിയോസ്‌ക്   മുൻ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു.തിരക്ക് പിടിച്ചുള്ള യാത്രയ്ക്ക് ഇടയിൽ ശരീരം ഫിറ്റായി സൂക്ഷിക്കണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇത്തരം ഉപകരണങ്ങൾ സഹായിക്കുമെന്നും യുറോപ്പ്യൻ രാജ്യങ്ങളിൽ ഇത്തരം ചാർജിംഗ് ഉപകരണങ്ങൾ സാധാരണമാണെന്നും ഐ.എം. വിജയൻ പറഞ്ഞു.

  മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, പവര്‍ ബാങ്ക് തുടങ്ങിയവ പെഡല്‍ ചവിട്ടിക്കറക്കി ചാര്‍ജ് ചെയ്യാവുന്ന നെക്സ്റ്റ് ജനറേഷന്‍ ചാര്‍ജിംഗ് കിയോസ്‌ക് വികസിപ്പിച്ചത് സ്റ്റാര്‍ട് അപ് സംരംഭമായ സ്മാഡോ ലാബ് പ്രൈവറ്റ് ലമിറ്റഡ് ആണ്. സാധാരണ വൈദ്യുതിയില്‍ ചാര്‍ജ് ചെയ്യുന്ന അതേ വേഗത്തില്‍ റൈഡ് ഓണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഉപകരണം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം.

  യാത്രക്കാരില്‍ വ്യായാമശീലം വളര്‍ത്തുക എന്നതും കൂടി ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കൊച്ചി മെട്രോ ലക്ഷ്യമിടുന്നു.

  എസ്‌കലേറ്ററും ലിഫ്റ്റും ഉപയോഗിക്കുന്നതിനൊപ്പം ചവിട്ടുപടികള്‍ കയറുന്നതും ഇറങ്ങുന്നതും പ്രോല്‍സാഹിപ്പിക്കാന്‍ മ്യൂസിക്കല്‍ സ്റ്റെയറും എം.ജി റോഡ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മെട്രോയുടെ ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും.  ചടങ്ങിൽ  കൊച്ചി മെട്രോ അറിയില്ല ലിമിറ്റഡിന്റെ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുമി നടരാജൻ, സ്മാഡോ ലാബ് സി.ഇ. ഒ ജിഷ്ണു പി തുടങ്ങിയവർ പങ്കെടുത്തു.
  Published by:Karthika M
  First published: