• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ പൗരന്മാർ? കേരള പൊലീസ് അഹമ്മദാബാദിലേക്ക്

കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ പൗരന്മാർ? കേരള പൊലീസ് അഹമ്മദാബാദിലേക്ക്

ചോദ്യം ചെയ്യാൻ കൊച്ചി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് പോകും

  • Last Updated :
  • Share this:
    കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിനു പിന്നിൽ ഇറ്റാലിയൻ പൗരന്മാരെന്ന സംശയത്തിൽ പൊലീസ്. അഹമ്മദാബാദിൽ സമാന കേസിൽ നാല് ഇറ്റലിക്കാർ അറസ്റ്റിലായിരുന്നു. അഹമ്മദാബാദ് മെട്രോയിൽ ഗ്രാഫിറ്റി ചെയ്തതിന് ഞായറാഴ്‌ചയാണ് നാലു ഇറ്റാലിയൻ പൗരന്മാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.

    ഇവരാണ് കൊച്ചി മെട്രോ കേസിനു പിന്നിലുമെന്ന സംശയത്തിലാണ് പൊലീസ്. ഇവരെ ചോദ്യം ചെയ്യാൻ കൊച്ചി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് പോകും. അഹമ്മദാബാദ് പൊലീസുമായി കേരള പൊലീസ് ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇറ്റാലിയൻ പൗരൻമാരെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

    Also Read- കൊല്ലം മണ്‍റോതുരുത്തില്‍ മകനെ കരയ്ക്കുനിർത്തി അമ്മ ആറ്റിൽച്ചാടി മരിച്ചു

    റെയിൽവേ ഗൂൺസ് എന്ന പേരിലുള്ള ഗ്രൂപ്പാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു ഗ്രാഫിറ്റി.

    കൊച്ചി മെട്രോയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. കൊച്ചി മെട്രോ മുട്ട൦ യാർഡിൽ Burn,Splash എന്നീ വാക്കുകളായിരുന്നു ഗ്രാഫിറ്റി ചെയ്തത്. പകൽ സമയത്തായിരുന്നു സംഭവം. രണ്ടു പേർ ചേർന്നാണ് ഇതിനു പിന്നിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
    Published by:Naseeba TC
    First published: