നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി മെട്രോയുടെ പോസ്റ്റ് അപകടാവസ്ഥയിൽ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ

  കൊച്ചി മെട്രോയുടെ പോസ്റ്റ് അപകടാവസ്ഥയിൽ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ

  നടപടിയെടുക്കാൻ അപകടം ഉണ്ടാകുന്നതുവരെ അധികൃതർ കാത്തിരിക്കുകയാണെന്നും യാത്രക്കാർ

  kochi metro post

  kochi metro post

  • Share this:
   കൊച്ചി: എറണാകുളം മാമംഗലത്തിന് സമീപമുള്ള കൊച്ചി
   മെട്രോയുടെ പോസ്റ്റ് അപകടാവസ്ഥയിൽ ആയിട്ട് മാസങ്ങൾ പിന്നിടുന്നു. 60 ശതമാനത്തോളം ചരിഞ്ഞ നിലയിൽ ആണ് പോസ്റ്റ്. താഴ് വശത്തെ പകുതി ഭാഗവും നിലത്ത് ഉറപ്പിച്ചിട്ടില്ലാത്ത അവസ്ഥയിലാണുള്ളത്.

   മെട്രോ പില്ലറുകൾക്ക് ഇടയിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്റ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിലായ പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇനിയും അധികൃതർ ആരും തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൗൺസിലറോട് ഇടപെടണമെന്ന് എന്ന് ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു.

   പോസ്റ്റിൽ ഉണ്ടായിരുന്ന ലൈറ്റുകളും നശിച്ചു. രാത്രിയായാൽ ഇവിടെ ഒരു പോസ്റ്റ് ഉണ്ടെന്ന് പോലും യാത്രക്കാർക്ക് അറിയാൻ കഴിയില്ല. നടപടിയെടുക്കാൻ അപകടം ഉണ്ടാകുന്നതുവരെ അധികൃതർ കാത്തിരിക്കുകയാണെന്നും യാത്രക്കാർ ആരോപിക്കുന്നു.
   Published by:Anuraj GR
   First published:
   )}