നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Metro | മാർഗം കളി മുതൽ ഫ്യൂഷൻ ഡാൻസ് വരെ; പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

  Kochi Metro | മാർഗം കളി മുതൽ ഫ്യൂഷൻ ഡാൻസ് വരെ; പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

  30, 31 തിയതികളിലായി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളും കലാപരിപാടികളുമാണ് ഒരുങ്ങുന്നത്.

  • Share this:
  കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ കലാവിരുന്നുമായി കൊച്ചി മെട്രോ ഒരുങ്ങി. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട്  അഞ്ച് വരെ  തുടരും.മാര്‍ഗം കളി, കരോക്കെ സോംഗ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ക്രിസ്മസ് കരോൾ ഗാനം തുടങ്ങിയ പരിപാടികളാണ് ആലുവയില്‍ ഉണ്ടാകുക.

  വൈകിട്ട് 5 മണി മുതല്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷക ക്ലാര്‍ക്കുമാരുടെ കലാസാംസ്‌കാരിക സംഘടനയായ 'കലാവേദി ' യുടെ ആഭിമുഖ്യത്തില്‍ എണാകുളം സൗത്ത് ജോസ് ജംഗ്ഷനിലുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ സാംസ്‌കാരിക സമ്മേളനവും ഗാനമേള, സംഘഗാനം, കവിത, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, നാടന്‍ പാട്ടുകള്‍ എന്നിവയും നടത്തുന്നു.കലാവേദി കണ്‍വീനര്‍ കെ.ഒ ഷാന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നിയുക്ത പ്രസിഡന്റ് അഡ്വ. രാജേഷ് വിജയന്‍ ഉദ്ഘാടനം ചെയ്യും. ചലചിത്ര-നാടക പിന്നണി ഗായിക തെന്നല്‍  കലാപരിപാടികള്‍  ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് 7 വരെ മാക്‌മെലോസ് ബാന്‍ഡിന്റെ സംഗീത പരിപാടി.

  കമ്പനിപ്പടി, അമ്പാട്ടുകാവ്  സ്റ്റേഷനുകളില്‍ രാവിലെ 9 മുതല്‍ മതല്‍ 12 വരെ കരോക്കെ സോംഗ് ഉണ്ടാകും. മുട്ടം സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഫ്യൂഷന്‍ ഓപ്പന. കുസാറ്റ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഗ്രൂപ്പ് സോംഗ്,  കാരള്‍ സോഗ് തുടങ്ങിയവ ഉണ്ടാകും. കളമശേരി സ്റ്റേഷനില്‍  കരോക്കെ സോംഗ്, ഡാന്‍സ്, ഗ്രൂപ്പ് സോംഗ്, ടാബ്ലോയ്ഡ് തുടങ്ങിയവ രാവിലെ 10 മുതല്‍.

  Also read- Omicron | രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം; അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം

  പുതുവര്‍ഷ തലേന്ന് 31  വെള്ളിയാഴ്ച, ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 9 മുതല്‍ ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, കാരള്‍ സോംഗ് തുടങ്ങിയവയും എം.ജി റോഡ് സ്റ്റേഷനില്‍ നാടന്‍ പാട്ട്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, സാന്താ ഡാന്‍സ്, ഫ്യൂഷന്‍ ഫാഷന്‍ ഷോ തുടങ്ങിയവയും വൈറ്റില സ്റ്റേഷനില്‍ നാടന്‍ പാട്ട്, ഡ്യൂവറ്റ് സോംഗ് തുടങ്ങിയവയും പേട്ട സ്റ്റേഷനില്‍ 10 മുതല്‍ കിച്ചന്‍ ഡാന്‍സ്, പാരഡി ഗാനം, മോണോ ആക്ട്, വയലിന്‍, മാര്‍ഗംകളി ക്രിസ്റ്റ്യന്‍ സോളോ സോംഗ്, ഡാന്‍സ്, കവിതാലാപാനം, തുടങ്ങിയവയും ഉണ്ടാകും.

  Also read- Covid 19 | സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 12

  കേരള കോൺഗ്രസിന് പുതിയ ഓഫീസും ശാഖയും തുറന്നിട്ടില്ല; ഉഷാ മോഹൻദാസ് വിഭാഗത്തിന് മറുപടിയുമായി ഗണേഷ് കുമാർ

  കേരള കോൺഗ്രസ് (ബി) ഉഷ മോഹൻദാസ് വിഭാഗത്തിന് മറുപടിയുമായി കെ.ബി.ഗണേഷ് കുമാർ. താൻ ചെയർമാനായിരിക്കുന്ന പാർട്ടിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ലെന്നും തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയാണെന്നും ഗണേഷ് പറഞ്ഞു. കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഉഷാ മോഹൻദാസ് വിഭാഗം യോഗം ചേർന്ന് ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് പ്രഖ്യാപിച്ച ശേഷം ഇത് ആദ്യമായാണ് പാർട്ടിയിലെ ആഭ്യന്തര കലാപത്തിൽ ഗണേഷിന്റെ പ്രതികരണം. അപ്പക്കഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് പാർട്ടി വിട്ട് പോകാം, കുടുംബ പാർട്ടിയല്ല കേരളാ കോൺഗ്രസ്. തൻ്റെ സ്വന്തക്കാർ ആരും പാർട്ടിയിൽ ഇല്ലെന്നും, തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമപരമായി കേരളാ കോൺഗ്രസ് ബി ഒന്നേയുള്ളുവെന്നും പത്തനാപുരം നിയോജയകമണ്ഡലം സമ്മേളനത്തിൽ എം എൽ എ പറഞ്ഞു.
  Published by:Naveen
  First published:
  )}