നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോൺസന്റെ അറസ്റ്റിന് ശേഷം ഓഫീസിലെത്തിയില്ല; കൊച്ചിമെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ; ഭാര്യയുടെ ചികിത്സാർത്ഥമെന്ന് സൂചന

  മോൺസന്റെ അറസ്റ്റിന് ശേഷം ഓഫീസിലെത്തിയില്ല; കൊച്ചിമെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ; ഭാര്യയുടെ ചികിത്സാർത്ഥമെന്ന് സൂചന

  ഭാര്യയുടെ ചികിത്സാർത്ഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്റ നാട്ടിലേക്കുപോകും.

  loknath behra

  loknath behra

  • Share this:
   കൊച്ചി: കൊച്ചി മെട്രോ റെയിൽ എം ഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്‍റെ അറസ്റ്റിന് ശേഷം മുൻ സംസ്ഥാന പൊലീസ് മേധാവി കൂടിയായിരുന്ന ബെഹ്റ ഓഫിസിൽ വന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്.

   ഭാര്യയുടെ ചികിത്സാർത്ഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്റ നാട്ടിലേക്കുപോകും. പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ ബെഹ്റ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

   Also Read- മോൻസണിന്റെ അക്കൗണ്ടിൽ 176 രൂപ മാത്രം; ഒപ്പമുള്ള ബൗൺസർമാർക്ക് ശമ്പളം നൽകിയിട്ട് ആറുമാസം

   ലോക്നാഥ് ബെഹ്റയാണ് മോൻസൺ തട്ടിപ്പുകാരനാണെന്ന് തന്നോട് ആദ്യമായി പറഞ്ഞതെന്ന് ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ വെളിപ്പെടുത്തിയിരുന്നു. താൻ ക്ഷണിച്ചത് കൊണ്ടാണു മോൻസന്റെ മ്യൂസിയം കാണാൻ 2 വർഷം മുൻപു ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയതെന്നും അവർ വ്യക്തമാക്കി.

   Also Read- Bevco Liquor Sale| ബെവ്കോ മദ്യവിൽപന ശാലകൾ ഇന്ന് വൈകിട്ട് 7 മണിവരെ; വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി

   ലോക്നാഥ് ബെഹ്റക്ക് മോൻസൺ മാവുങ്കലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രകളും വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതിനോട് പ്രതികരിക്കാൻ മാധ്യമങ്ങൾ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ബെഹ്റ തയാറായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് ഫയലുകളിലുണ്ട്. എല്ലാം പൊലീസിനോട് വിശദീകരിച്ചതാണെന്ന വിശദീകരണം മാത്രമാണ് ലഭിച്ചത്.

   Also Read- തേക്കിൻകാടുകളുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം; കോട്ടയം- നിലമ്പൂർ ട്രെയിൻ സർവീസ് ഒക്ടോബർ ഏഴു മുതൽ

   മോന്‍സണിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡി ജി പി ബെഹ്‌റ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഡി ജി പിയായിരിക്കെ 2019 ല്‍ ബെഹ്‌റയാണ് സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്.

   ഇതുസംബന്ധിച്ച് ഡി ജി പി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്‍റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. പൊലീസിന്‍റെ ബീറ്റ് ബോക്‌സ് ഉള്‍പ്പെടെ മോന്‍സണിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്നു.
   Published by:Rajesh V
   First published:
   )}