നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi metro | തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ : ഇളവ് ഈ മാസം 20 മുതല്‍

  Kochi metro | തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ : ഇളവ് ഈ മാസം 20 മുതല്‍

  .നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

  • Share this:
   കൊച്ചി:യാത്ര നിരക്ക് കുറച്ച് കൊച്ചി മെട്രോ.(Kochi Metro) തിരക്ക് കുറഞ്ഞ സമയങ്ങളി സമയങ്ങളിലെ യാത്ര നിരക്കാണ്
   (ticket fare)കുറച്ചിരിക്കുന്നത്.നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയും രാത്രി എട്ട് മുതല്‍ 10.50 വരെയുമാണ് നിരക്കുകള്‍ കുറച്ചിട്ടുള്ളതെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.

   ഈ മാസം 20 മുതലാണ് ഇളവുകള്‍  പ്രഭാല്യത്തിവരുക. 50 ശതമാനം നിരക്ക് ഇളവില്‍ ഈ സമയങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും  ഈ ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.

   KSEB | മഴക്കെടുതിയില്‍ KSEBയ്ക്ക് 15.74 കോടിയുടെ നഷ്ടം; 5.2 ലക്ഷം കണക്ഷനുകള്‍ റദ്ദായി

   സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെഎസ്ഇബിയ്ക്ക് (KSEB) 15.74 കോടിയുടെ നഷ്ടം. 5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതില്‍ നാല്‍പ്പത്തി അയ്യായിരം കണക്ഷനുകള്‍ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

   കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ജല സംഭരണികളില്‍ 90 ശതമാനം നിറഞ്ഞതെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

   അതേസമയം ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. നാളെ രാവിലെ 11 മണിയ്ക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് ജില്ലാഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 2398.86 അടിയില്‍ ജലനിരപ്പ് എത്തും.

   Also Read-Pamba Dam | പമ്പ ഡാമില്‍ റെഡ് അലര്‍ട്ട്; തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

   ചൊവ്വാഴ്ച രാവിലെ ഇടുക്കി ഡാം(ചെറുതോണി) തുറക്കുന്നതിനാല്‍ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

   അതേസമയം വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്ത് കക്കി ഡാം തുറന്നു. ഷോളയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

   പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറില്‍ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്. വൈകീട്ട് 4 നും 6 നും ഇടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുമെന്നാണ് നിലവില്‍ കണക്കാക്കുന്നത്. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിര്‍ദ്ദേശം.

   Also Read-Karipur Airport | 'കരിപ്പൂരിന് പകരം മറ്റൊരു വിമാനത്താവളം'; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി

   അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണി മുതല്‍ ഷട്ടര്‍ പരമാവധി 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

   കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനി ഡാമിന്റെ ഷട്ടര്‍ 10 സെ. മീറ്ററില്‍ നിന്ന് 13 സെ. മീറ്ററായി ഉയര്‍ത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
   Published by:Jayashankar AV
   First published:
   )}