HOME /NEWS /Kerala / Kochi Metro | കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ പത്ത് ശതമാനം കുറച്ചു 

Kochi Metro | കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ പത്ത് ശതമാനം കുറച്ചു 

കൊച്ചി മെട്രോ

കൊച്ചി മെട്രോ

നിരക്ക് കുറച്ചത് കൂടാതെ, നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയുള്ള യാത്ര തിങ്കളാഴ്ച മുതല്‍ പേട്ട വരെയാക്കും

  • Share this:

    കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കൊച്ചി മെട്രോ സര്‍വീസ്  തിങ്കളാഴ്ച പുനഃരാരംഭിക്കുമ്പോള്‍ നിരക്കുകളും കുറയും. 10 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. പരമാവധി അറുപത് രൂപയായിരുന്നത് ഇനി മുതല്‍ 50 രൂപയാക്കും. മിനിമം ചാര്‍ജ് 10 രൂപയാക്കി. 10, 20, 30, 50 രൂപ എന്നിങ്ങനെ നാലു നിരക്കുകളാണ് ഇനിയുണ്ടാവുക.

    കൊച്ചി വണ്‍ കാര്‍ഡുകാര്‍ക്കും നിരക്ക് ഇളവ് ബാധകമായിരിക്കും. അവധി ദിനത്തിലും വാരാന്ത്യത്തിലും ഇളവുകള്‍ ഉണ്ടാകും. അഞ്ചു സ്‌റ്റേഷന്‍ പരിധിയിലുള്ള യാത്രക്ക് 20 രൂപയും 12 സ്റ്റേഷന്‍ പരിധിയിലുള്ള യാത്രക്ക് 30 രൂപയും അടുത്ത 12 സ്റ്റേഷന്‍ പരിധിക്ക് 50 രൂപയുമാകും നിരക്കുകള്‍. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയുള്ള യാത്ര തിങ്കളാഴ്ച മുതല്‍ പേട്ട വരെയാക്കും. പേട്ട സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പങ്കെടുക്കും.

    നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു മെട്രോ സര്‍വീസ്. ഇതാണ് തിങ്കളാഴ്ച മുതല്‍ പേട്ടയിലേക്കും നീളുന്നത്. തൃപ്പൂണിത്തുറ വരെ സര്‍വീസ് നടത്തുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. മെയില്‍ പേട്ട വരെ സര്‍വീസ് നടത്താന്‍ സജ്ജമായിരുന്നെങ്കിലും കോവിഡ് മൂലമാണ് നീട്ടിവച്ചത്.

    First published:

    Tags: Kochi metro, Kochi metro service, Kochi metro trains, Kochi metro website