നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Metro | കൊച്ചി മെട്രോ ചൊവ്വാഴ്ച മുതൽ പഴയ സമയക്രമത്തിൽ സർവീസ് നടത്തും

  Kochi Metro | കൊച്ചി മെട്രോ ചൊവ്വാഴ്ച മുതൽ പഴയ സമയക്രമത്തിൽ സർവീസ് നടത്തും

  രാവിലെ ആറുമണിക്ക് പേട്ടയിൽ നിന്നും ആലുവയിൽ നിന്നും മെട്രോയുടെ ആദ്യ സർവീസ് ആരംഭിക്കും.

  കൊച്ചി മെട്രോ

  കൊച്ചി മെട്രോ

  • News18
  • Last Updated :
  • Share this:
  കൊച്ചി: ലോക്ക് ഡൗണിന് പിന്നാലെ കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചിരുന്നെങ്കിലും സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. ലോക്ക് ഡൗണിനു മുമ്പ് രാവിലെ ആറു മണി മുതൽ രാത്രി 10 മണി വരെയായിരുന്നു സർവീസ്.

  കോവിഡ്  പശ്ചാത്തലത്തിൽ ഇത് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതു വരെയാക്കി മാറ്റിയിരുന്നു. ഈ സമയക്രമത്തിൽ ആണ് പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മെട്രോ സർവീസ് നടത്തും.

  You may also like:Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]ശ്രീരാമന്റെയും വനദേവതയുടെയും പേരിൽ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ; സംസ്കൃതത്തിലും കന്നഡയിലും പ്രതിജ്ഞ [NEWS] Local Body Elections 2020 | സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ശ്രീറാം വിളിച്ച് BJP പ്രതിനിധി; യൂത്ത് ലീഗ് അല്ലാഹു അക്ബർ വിളിച്ചതോടെ സംഘർഷം [NEWS]

  രാവിലെ ആറുമണിക്ക് പേട്ടയിൽ നിന്നും ആലുവയിൽ നിന്നും മെട്രോയുടെ ആദ്യ സർവീസ് ആരംഭിക്കും. രാത്രി 10 മണിക്ക് ഇവിടങ്ങളിൽ നിന്ന് അവസാന സർവീസ് ഉണ്ടാകും. മെട്രോയിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ നടപടിയാണ് പുതിയതായി ഉണ്ടായിരിക്കുന്നത്.
  Published by:Joys Joy
  First published: