• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Metro | പണിമുടക്കില്ല; യാത്രക്കാർക്ക് ആശ്വസമായി കൊച്ചി മെട്രോ

Kochi Metro | പണിമുടക്കില്ല; യാത്രക്കാർക്ക് ആശ്വസമായി കൊച്ചി മെട്രോ

ഇന്നും നാളെയും മെട്രോ സര്‍വീസ് തടസ്സപ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൊച്ചി മെട്രോ

കൊച്ചി മെട്രോ

  • Share this:
    കൊച്ചി: രാജ്യത്ത് വിവിധ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് (Nationwide strike) പുരോഗമിക്കുമ്പോള്‍ കൊച്ചിക്കാര്‍ക്ക് ആശ്വസിക്കാന്‍ ഒരു വാര്‍ത്തയുണ്ട്. പണിമുടക്ക് നടക്കുന്ന ഇന്നും നാളെയും കൊച്ചി മെട്രൊ (Kochi Metro) സര്‍വീസ് നടത്തും.

    ഇന്നും നാളെയും മെട്രോ സര്‍വീസ് തടസ്സപ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമ്പോഴാണ് സര്‍വീസ് നടത്തുമെന്ന് മെട്രൊ അറിയിച്ചിരിക്കുന്നത്.

    തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

    കര്‍ഷക തൊഴിലാളി സംഘടനകള്‍, കേന്ദ്ര, സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, എല്‍ഐസി, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. സിപിഎം, കോണ്‍ഗ്രസ് അനുകൂല ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും പണിമുടക്കിന് മുന്‍നിരയിലുണ്ട്. അതുകൊണ്ടുതന്നെ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാണ്.

    ഇവ പണിമുടക്കില്‍ ഇളവുളളത്

    1. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍ സേവനങ്ങള്‍

    2. പാല്‍, പത്രം

    3. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

    4. ആംബുലന്‍സ്

    6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര

    7.ഫയര്‍ റെസ്‌ക്യൂ തുടങ്ങിയ അവശ്യ സര്‍വീസുകള്‍

    പൊതുപണിമുടക്കിന് കെഎസ്ആര്‍ടിസി അവശ്യസര്‍വീസുകള്‍

    28, 29 തീയതികളിലെ പൊതുപണിമുടക്ക് കണക്കിലെടുത്ത് അവശ്യസര്‍വീസുകള്‍ അയക്കുന്നതിന് കെഎസ്ആര്‍ടിസി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് അത്യാവശ്യ സര്‍വീസുകള്‍ നടത്തും. പോലീസ് സഹായത്തോടെയും ജീവനക്കാരുടെ ലഭ്യത, യാത്രക്കാരുടെ ആവശ്യകത എന്നിവ അനുസരിച്ചും പ്രധാന റൂട്ടുകളില്‍ സര്‍വീസുണ്ടാകും.

    ഞായറാഴ്ച സാധാരണയില്‍ കൂടുതല്‍ സര്‍വീസുണ്ടാകും. ബുധനാഴ്ച പരമാവധി സര്‍വീസുകളും അഡീഷണല്‍ സര്‍വീസുകളും ആവശ്യാനുസരണം അയക്കും. സര്‍വീസുകള്‍ സബന്ധിച്ച വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും: www.keralartc.com | online.keralartc.com | 0471 2463799, 9447071021, 1800 599 4011.
    Published by:Jayashankar AV
    First published: