നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആറ്റുനോറ്റിരുന്ന് കൊച്ചി മെട്രോയുടെ ആനക്കുട്ടിക്ക് പേരിട്ടു

  ആറ്റുനോറ്റിരുന്ന് കൊച്ചി മെട്രോയുടെ ആനക്കുട്ടിക്ക് പേരിട്ടു

  കൊച്ചി മെട്രോയുടെ ബോർഡ് യോഗമാണ് കുറുമ്പനായ ആനക്കുട്ടിക്കും മിടുക്കി മത്സ്യത്തിനും പേരിട്ടത്

  കൊച്ചി മെട്രോയുടെ കുട്ടിയാന

  കൊച്ചി മെട്രോയുടെ കുട്ടിയാന

  • Share this:
  മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടി ഇനി 'മിലു' എന്ന് അറിയപ്പെടും. കൊച്ചി മെട്രോയുടെ ബോർഡ് യോഗമാണ് കുറുമ്പനായ ആനക്കുട്ടിക്കും മിടുക്കി മത്സ്യത്തിനും പേരിട്ടത്. വാട്ടർ മെട്രോയുടെ ചാടിക്കളിക്കുന്ന മത്സ്യത്തിന്റെ പേര് ജംഗു. നിരവധി പേരുകളിൽ നിന്ന് കെ.എം.ആർ.എൽ തന്നെ കണ്ടെത്തിയതാണ് ഈ പേരുകൾ. മെട്രോയുടെ ഭാഗ്യചിഹ്നമായി മിലു ഇനി മാറുമെന്നാണ് പ്രതീക്ഷ.

  ആനക്കുട്ടിയെ വച്ച് നേരത്തെ തന്നെ കൊച്ചി മെട്രോ കാർട്ടൂൺ വീഡിയോകൾ ചെയ്തിരുന്നു. യാത്രക്കാർക്ക് മുന്നറിയിപ്പുകൾ നൽകുന്ന വികൃതിയായ മിലുവിനെ പറക്കും ആനയായാണ് അവതരിപ്പിക്കുന്നത്. മെട്രോ ട്രെയിനിന്റെ വാതിലിൽ നിന്നും യാത്രക്കാർ മാറി നിൽക്കണമെന്ന സന്ദേശമൊക്കെ തുടക്കം മുതൽ നൽകുന്നത് ആനക്കുട്ടിയുടെ രൂപത്തിലുള്ള ഈ കാർട്ടൂൺ കഥാപാത്രമാണ്.

  വാട്ടർ മെട്രോയുടെ ഭാഗ്യചിഹ്നം ഇനി മുതൽ  ജംഗു എന്ന മത്സ്യമായിരിക്കും. ഇത് വച്ചുള്ള കാർട്ടൂൺ വീഡിയോകളും ഉടൻ അവതരിപ്പിക്കും.
  First published: