നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോഡലുകളുടെ മരണം: ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്ന് സംശയം; ഹോട്ടൽ ഉടമയെ എക്സൈസ് ചോദ്യം ചെയ്യും

  മോഡലുകളുടെ മരണം: ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്ന് സംശയം; ഹോട്ടൽ ഉടമയെ എക്സൈസ് ചോദ്യം ചെയ്യും

  നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്സൈസ് മേധാവി  എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട്‌ നൽകും.

  ഹോട്ടലുടമ റോയ്

  ഹോട്ടലുടമ റോയ്

  • Share this:
  കൊച്ചി: മോഡലുകളുടെ മരണം സംബന്ധിച്ച് ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ എക്സൈസ് ചോദ്യം ചെയ്യും. ഹോട്ടലിൽ ലഹരിപാർട്ടി നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നമ്പർ 18 (Number18) ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്സൈസ് മേധാവി  എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട്‌ നൽകും.

  റിപ്പോർട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ട്. ഒക്ടോബർ 23 ന് സമയം ലംഘിച്ച്  മദ്യം വിളമ്പിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒക്ടോബർ 31 ന്   സമയം ലംഘിച്ച്  ഹോട്ടലിൽ വീണ്ടും മദ്യം വിളമ്പിയതായി എക്സൈസ് കണ്ടെത്തി. കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള  മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിൽ പൊലീസും എത്തിയിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

  നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഹോട്ടലിൻ്റെ  തൊട്ട് സമീപത്ത് തന്നെയാണ് ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷനും അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസും. എന്നാൽ നാളിതു വരെയായി യാതൊരു വിധ പോലീസ് ഇടപെടലും ഹോട്ടലിൽ ഉണ്ടായിട്ടില്ല.

  Also Read- അറ്റകുറ്റപ്പണിക്കിടെ KSEB ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചത് ലൈനിലേക്ക് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിലെ വൈദ്യുതിയെത്തിയതിനാൽ

  സമയ പരിധി കഴിഞ്ഞും ബാറും ഡി ജെ പാർട്ടികളും നടക്കുമ്പോഴും പരാതികളില്ലാതെ അന്വേഷിക്കാൻ ആവില്ലെന്ന് നിലപാടിലായിരുന്നു ഫോർട്ടുകൊച്ചി പോലീസ് . മോഡലുകളുടെ മരണം സംബന്ധിച്ച ദുരൂഹമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് ഹോട്ടലിൽ തന്നെയാണ് എന്ന വിശ്വാസത്തിലാണ് പോലീസ് . നിശാ പാർട്ടികൾ നടന്ന രണ്ട് ഹാളിലെയും ഇവിടേക്കുള്ള പ്രവേശന കവാടത്തിലും ദൃശ്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

  മോഡലുകൾക്ക് ലഹരി നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവിടങ്ങളിലെ ദൃശ്യങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.ഹോട്ടലിൽ വെച്ച് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു.

  നമ്പർ 18 ഹോട്ടലിൽ നിന്ന്  ഡി ജെ പാർട്ടിക്ക് ശേഷം പുറത്തിറങ്ങിയ മോഡലുകൾ അടക്കം ഉള്ളവരോട് ഔഡി കാർ ഡ്രൈവർ സൈജു  സംസാരിച്ചിരുന്നോവെന്ന് പരിശോധിക്കുകയാണ്. മറ്റാരെങ്കിലും ഇയാളുടെ കൂട്ടത്തിൽ  ഉണ്ടായിരുന്നോവെന്നും  പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടലിനു പുറമേവെച്ച്  താൻ ഇവരോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ  അത്  മദ്യപിച്ച്  വാഹനം ഓടിക്കുന്നതിലെ അപകടമാണ് ചൂണ്ടിക്കാണിച്ചത് എന്നുമാണ്  ഇയാൾ പോലീസിനോട് ആവർത്തിക്കുന്നത്. യാത്രാമധ്യേ വീണ്ടും  കാറിൽ പിറകെ ചെന്ന് ഇത് വീണ്ടും പറഞ്ഞതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ്  ഇത് മുഴുവനായും വിശ്വസിച്ചിട്ടില്ല.
  Published by:Rajesh V
  First published:
  )}