HOME » NEWS » Kerala » KOCHI MOTHER LOST RS 3 LAKH FROM HER ACCOUNT AS SON PLAYED AN ONLINE GAME

മകന്റെ ഓൺലൈൻ ഗെയിം; കൊച്ചിയിൽ അമ്മയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 3 ലക്ഷം രൂപ

'ഫ്രീ ഫയര്‍' എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞത്. ഒരു സമയം നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്

News18 Malayalam | news18-malayalam
Updated: June 18, 2021, 10:17 PM IST
മകന്റെ ഓൺലൈൻ ഗെയിം; കൊച്ചിയിൽ അമ്മയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 3 ലക്ഷം രൂപ
News18
  • Share this:
കൊച്ചി: മകന്റെ ഓൺലൈൻ ഗെയിം കളിയിലൂടെ അമ്മയ്ക്കു നഷ്ടമായത് അക്കൗണ്ടിൽ കിടന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയാണ് അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിയുടെ അമ്മയാണ് പൊലീസിനെ സമീപിച്ചത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച പരാതി സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ്  അന്വേഷണം നടത്തിയത്. 'ഫ്രീ ഫയര്‍' എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞത്. ഒരു സമയം നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്.ഒരു ദിവസം പത്തു തവണ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

Also Read പേയിങ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയുടെ മോഷണം; രണ്ട് സീരിയൽ നടിമാർ അറസ്റ്റിൽ

അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍നിന്ന് പോയതായി അമ്മ അറിഞ്ഞത്. അപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓൺലൈൻ ഗെയിമുകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.

മലപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത



മലപ്പുറം: കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം ആതവനാട് വെള്ള റമ്പിലാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളറമ്പ് സ്വദേശിനി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യാണ് മരിച്ചത്. തലയ്ക്കടിയേറ്റ നിലയിലാണ്. രക്തം ഒഴുകി പരന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

രാവിലെ 11 മണിയോടെ അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മരിച്ച കുഞ്ഞിപ്പാത്തുമ്മ മാനസിക അസ്വാസ്ഥ്യമുള്ളയാളായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതുകാരണം നാട്ടുകാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല. എന്നിരുന്നാലും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ എന്ന നിലയ്ക്ക് അയല്‍ക്കാര്‍ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.
Also Read- മാലിന്യമിട്ടതിന് യുവാവിന്റെ കൈവെട്ടിയ വീട്ടമ്മ മുൻപ് മറ്റൊരു അയൽവാസിയുടെ കൈവെട്ടിയിരുന്നതായി വെളിപ്പെടുത്തൽ

എന്നും പുറത്തുകാണുന്നയാളെ കാണാതായതോടെയാണ് അയല്‍ക്കാര്‍ അന്വേഷിച്ചെത്തിയത്. ഈസമയത്താണ് മൃതദേഹം വീട്ടിനുള്ളില്‍ കിടക്കുന്നത് കണ്ടത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്. തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ദൃശ്യ കൊലക്കേസ്: പ്രതി വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

മലപ്പുറം ഏലംകുളം ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതി ഉപയോഗിച്ച മാസ്ക്, ചെരിപ്പ്, ദൃശ്യയുടെ അച്ഛന്റെ കട കത്തിക്കാനുപയോഗിച്ച ലൈറ്റർ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു. മലപ്പുറം ഏലംകുളം ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതി ഉപയോഗിച്ച മാസ്ക്, ചെരിപ്പ്, ദൃശ്യയുടെ അച്ഛന്റെ കട കത്തിക്കാനുപയോഗിച്ച ലൈറ്റർ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു.

രാവിലെ 10 മണിയോടെ ആണ് പ്രതി വിനീഷിനെ പെരിന്തൽമണ്ണയിൽ നിന്നും ഏലംകുളത്തെ ദൃശ്യയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് ആരംഭിച്ചത്. പ്രതിയെ കൊണ്ടു വരുന്നത് അറിഞ്ഞ് ഒരുപാട് ആളുകൾ വീടിന് ചുറ്റും തടിച്ച് കൂടിയിരുന്നു. ജനരോഷം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. എങ്ങനെയാണ് കൃത്യം നടത്തിയത് എന്ന് വിനീഷ് പൊലീസിനോട് വിശദീകരിച്ച് കാണിച്ച് കൊടുത്തു. ഒരു മണിക്കൂറിലധികം പ്രതി ദൃശ്യയുടെ വീടിനകത്ത് ചിലവഴിച്ചിട്ടുണ്ട്. കൈയിൽ കരുതിയിരുന്ന കത്തിക്ക് മൂർച്ച പോരെന്ന് കണ്ട് അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആയിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്ന ദൃശ്യയെ കുത്തിക്കൊന്നു. അനിയത്തി ദേവി ശ്രീയെ കുത്തി വീഴ്ത്തി.

രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ഇവിടെ വന്നത്. വീടിന് അടുത്തുള്ള ഷെഡിൽ ഒളിച്ചിരുന്നു. ആരും കാണാതെ പിൻവാതിലിലൂടെ വീടിന് ഉള്ളിൽ കയറി. ആദ്യം അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആണ് ചെയ്തത്. കയ്യിൽ ഉണ്ടായിരുന്ന കത്തിക്ക് മൂർച്ച പോര എന്ന് കണ്ട് അടുക്കളയിൽ നിന്ന് വേറെ കത്തി എടുക്കുക ആയിരുന്നു. പിന്നീട് മുകൾ നിലയിൽ ഉള്ള മുറിയിൽ കയറി ഒളിച്ചിരുന്നു. പിന്നീട് താഴേക്ക് വന്ന് ദൃശ്യ ഉറങ്ങുന്ന മുറിയിൽ കയറി. ഇവിടെ എത്തിയ ദൃശ്യയുടെ അനിയത്തി ദേവി ശ്രീയെ ആണ് ആദ്യം അക്രമിച്ചത്. അതിന് ശേഷം ഉറങ്ങിക്കിടന്ന ദൃശ്യയെ നിരവധി തവണ കുത്തി. മുൻ വശത്തെ വാതിൽ വഴി അരമതിൽ ചാടി കടന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു . പിന്നീട് അടുത്ത പറമ്പിലൂടെ വയൽ വഴി ഓടി രക്ഷപ്പെട്ടു.

Published by: Aneesh Anirudhan
First published: June 18, 2021, 10:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories