HOME /NEWS /Kerala / കൊച്ചി മുസിരിസ് ബിനാലെ;ടിക്കറ്റ് 50 രൂപ മുതൽ 150 രൂപ വരെ; കൗണ്ടറിനുപുറമേ ആപ്പിലൂടെയും

കൊച്ചി മുസിരിസ് ബിനാലെ;ടിക്കറ്റ് 50 രൂപ മുതൽ 150 രൂപ വരെ; കൗണ്ടറിനുപുറമേ ആപ്പിലൂടെയും

 ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ബിനാലെ ഫൗണ്ടേഷൻ അധികൃതരുടെ വാദം.

ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ബിനാലെ ഫൗണ്ടേഷൻ അധികൃതരുടെ വാദം.

ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ബിനാലെ ഫൗണ്ടേഷൻ അധികൃതരുടെ വാദം.

  • Share this:

    കൊച്ചി: ഈ മാസം 12-ന് ആരംഭിക്കുന്ന കൊച്ചി ബിനാലെയ്ക്കുളള ടിക്കറ്റുകൾ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. സാധാരണ ടിക്കറ്റുകൾ കൗണ്ടറിൽ നിന്നാണ്ഭിക്കാറുളളത് . എന്നാൽ ഇത്തവണ ടിക്കറ്റ് ബുക്ക് മൈ ഷോ വഴിയും ലഭിക്കും . ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ബിനാലെ ഫൗണ്ടേഷൻ അധികൃതരുടെ വാദം.

    വിദ്യാർത്ഥികൾക്കും മുതിർന്ന പൗരൻമാർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയാണ്. വിദ്യാർഥികൾക്ക് 50 രൂപയും മുതിർന്ന പൗരൻമാർക്കു 100 രൂപയുമാണു നിരക്ക്. 1000 രൂപയ്ക്ക് ഒരാഴ്ചത്തെ ടിക്കറ്റും 4000 രൂപയ്ക്കു പ്രതിമാസ ടിക്കറ്റും ലഭിക്കും.

    ഈ മാസം 12നു വൈകിട്ട് 6.30 നു ഫോർട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലു മാസം വരെ തുടരും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 12നു മുഖ്യവേദിയായ ആസ്‌പിൻവാൾ ഹൗസിൽ പതാക ഉയർത്തും.

    Also read-IFFK മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് 20 ലക്ഷം

    2.30നു ബിനാലെ ക്യൂറേറ്റർ ഷുബിഗി റാവു ആമുഖ സന്ദേശം നൽകും. മൂന്നുമുതൽ പെപ്പർ ഹൗസിൽ പ്രശസ്‌ത ഇൻഡോനേഷ്യൻ കലാകാരി മെലാറ്റി സൂര്യധർമ്മോയുടെ ‘മുജറാദ്’ അവതരണവും ആസ്‌പിൻവാൾ ഹൗസിൽ പവിലിയനുകളുടെയും ആർട്ട് റൂമുകളുടെയും ഉദ്ഘാടനവും നടക്കും. നാലുമുതൽ കബ്രാൾ യാർഡ് പവിലിയനിൽ കൊച്ച മുസിരിസ് ബിനാലെയുടെ മുൻ ക്യൂറേറ്റർമാരുടെ സംവാദം. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രാത്രി ഏഴുമുതൽ തെയ്യം അരങ്ങേറും.

    First published:

    Tags: Kochi, Kochi binale