നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ നാവിക സേനാംഗം വെടിയേറ്റു മരിച്ച നിലയിൽ

  കൊച്ചിയിൽ നാവിക സേനാംഗം വെടിയേറ്റു മരിച്ച നിലയിൽ

  ഡ്യൂട്ടിയ്ക്കിടെ തുഷാറുമായുള്ള ആ​ശ​യ​വി​നി​മ​യ ബ​ന്ധം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ടി​യേ​റ്റ്​ മ​രിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: ദ​ക്ഷി​ണ നാ​വി​ക​സേ​ന കേ​ന്ദ്ര​ത്തി​ല്‍ നാ​വി​കനെ വെ​ടി​യേ​റ്റ്​ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​ലി​ഗ​ഢ് ശി​വ​പ്ര​കാ​ശ് അ​ത്രി​യു​ടെ മ​ക​ന്‍ തു​ഷാ​ര്‍ അ​ത്രി​യാ​ണ് (19) ഡ്യൂ​ട്ടി​ക്കി​ടെ വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നി​നാ​ണ് സം​ഭ​വം. നാ​വി​ക കേ​ന്ദ്ര​ത്തിന്‍റെ ഭാ​ഗ​മാ​യ ക​ഠാ​രി​ഭാ​ഗി​ല്‍ സു​ര​ക്ഷ പോ​സ്​​റ്റ​ല്‍ ഡ്യൂ​ട്ടി​യ്ക്കിടെയാണ് തു​ഷാറിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

   ഡ്യൂട്ടിയ്ക്കിടെ തുഷാറുമായുള്ള ആ​ശ​യ​വി​നി​മ​യ ബ​ന്ധം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ടി​യേ​റ്റ്​ മ​രിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. പുതിയതായി ജോലിയിൽ പ്രവേശിച്ചശേഷം പ​രി​ശീ​ല​നം പൂർത്തിയാക്കി ഒ​രു വ​ര്‍​ഷം മു​മ്പാണ് തുഷാർ കൊ​ച്ചി​യി​ല്‍ ജോലിയിൽ പരവേശിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മ​ര​ണ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ നാ​വി​ക കേ​ന്ദ്രം അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

   കൊ​ച്ചി ഹാ​ര്‍​ബ​ര്‍ പൊ​ലീ​സ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃ​ത​ദേ​ഹം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി. ബു​ധ​നാ​ഴ്ച തു​ഷാ​റി​ന്‍റെ ബ​ന്ധു​ക്കൾ ഉത്തർപ്രദേശിൽ നിന്ന് എ​ത്തി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങും. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഹാർബർ പൊലീസ് വൃത്തങ്ങൾ പറയുന്നു.

   അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത തൂങ്ങിമരിച്ച നിലയിൽ

   കരുനാഗപ്പള്ളി വള്ളിക്കാവ്, അമൃതാനന്ദമയി മഠത്തിൽ അന്തേവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലാൻഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റർ കാർവോയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമൃതപുരി ആശ്രമത്തിന്‍റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ സ്റ്റെയർകെയ്സിന്‍റെ കൈവരിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. 52 വയസായിരുന്നു.

   തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബർ മുതൽ മഠത്തിൽ വന്നു പോകുന്നവരാണ് ഈ അന്തേവാസിയെന്നു പറയുന്നു. ഇവർ മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ കഴിച്ചിരുന്നതായും പറയപ്പെടുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമാർട്ടം ഉൾപ്പടെയുള്ള നടപടികൾക്കു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
    തിരുവനന്തപുരം പാലോട് നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

   പാലോട് നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാലോട് ചെല്ലഞ്ചി കടവിൽ കുളിക്കാൻ ഇറങ്ങിയ സജി (38) യാണ് മരിച്ചത്. മുതുവിള പരപ്പിൽ സ്വദേശിയാണ് ഇദ്ദേഹം. കുളിക്കുന്നതിനിടെ ചുഴിയിൽ അകപ്പെട്ട സജിയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാമനപുരം നദിയുടെ ചെല്ലഞ്ചി ഭാഗത്താണ് അപകടം ഉണ്ടായത്.

   നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

   Also Read- ഇമ്രാന്റെ ചികിത്സക്ക് വേണം 18 കോടി രൂപയുടെ വാക്സിൻ; സ്പൈനൽ മസ്കുലാർ അട്രൊഫി നേരിട്ട് ആറുമാസം പ്രായമുള്ള കുട്ടി

   സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടൻ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ - തസ്നി ദമ്പതിമാരുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങൾ: നകാശ്, നഹിയാൻ.

   Published by:Anuraj GR
   First published:
   )}