നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kochi Metro | കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു

    Kochi Metro | കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു

    പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ എംഡി ലോകനാഥ് ബഹ്‌റ പറഞ്ഞു

    • Share this:
      കൊച്ചി: മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു. ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് 5 രൂപയും
      നാല് ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയുമാണ് പുതിയ നിരക്ക്.

      നിലവില്‍ ആദ്യത്തെ രണ്ട് മണിക്കൂര്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയുമാണ് ഈടാക്കുന്നത്. നാല് ചക്ര വാഹനങ്ങള്‍ക്ക് 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ്.
      മറ്റു വലിയ വാഹനങ്ങള്‍ക്ക് 100രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നിരക്ക്.

      പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ എംഡി ലോകനാഥ് ബഹ്‌റ പറഞ്ഞു. സ്‌റ്റേഷനിലെ പാര്‍ക്കിങ്ങ് നിരക്കില്‍ കുറവി വരുത്തിയത് മെട്രോയുടെ സ്ഥിരം യാത്രക്കാരെ മാത്രമല്ല, മറ്റ് യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെയും മെട്രോയിലേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിലൂടെ അവരുടെ സമയവും ഇന്ധനവും ലാഭിക്കാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      ട്രെയിന്‍ സമയം പുനക്രമീകരിച്ച് മെട്രോ

      കൊച്ചിമെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ചാണ് സമയങ്ങളില്‍ മാറ്റം വരുത്തിയത്. ഇന്ന് (12/09/2021) മുതല്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ 15 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും.

      യു പി എസ് സി പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച രാവിലെ 7 മണി മുതലാണ് സര്‍വീസ് ആരംഭിച്ചത്. കോവിഡിന്റെ രണ്ടാം വ്യാപനത്തിനു ശേഷം മാസങ്ങളായി കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജൂലൈ ഒന്നിനാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. രാവിലെ എട്ടു മണി മുതലാണ് നിലവിലെ സര്‍വീസ്.

      പരീക്ഷ കണക്കിലെടുത്താണ് 7 മണിയിലേക്ക് മാറ്റിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്.ദിവസവും 60,000 യാത്രക്കാരാണ് കൊച്ചി മെട്രൊയില്‍ യാത്രചെയ്തിരുന്നത്. കോവിഡ് വന്നതോടെ യാത്രക്കാരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ഇപ്പോള്‍പരമാവധി 20,000 പേര്‍ വരെയാണ് യാത്ര ചെയ്യുന്നത്.

      കോവിഡ് ഇളവുകള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സമൂഹ മാധ്യമങ്ങളെ ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. നവംബര്‍ 1 ആകുമ്പോഴേക്കും 2 ലക്ഷം യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെയും കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. ഇതിനായുള്ള നടപടികള്‍ തുടരുകയാണ്.

      പെട്രോള്‍ സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങിനുള്ള ചാര്‍ജ് കുറയ്ക്കും.വൈ ഫൈ സംവിധാനം ഒരുക്കും. മെട്രോ സ്റ്റേഷനുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. ഇങ്ങനെ മെട്രോയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് ബഹ്‌റ പറഞ്ഞു.

      കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള വാട്ടര്‍ മെട്രൊ പദ്ധതികള്‍ അടക്കം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. . ഈ വര്‍ഷം അവസാനം തൃപ്പൂണിത്തുറ വരെ മെട്രൊ എത്തിക്കുക എന്നതാണ് ലക്ഷ്യം. കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ എത്തിക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കുമെന്ന് കൊച്ചി മെട്രൊ റെയില്‍ പുതിയ എംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു . യാത്രക്കാരെ ആകര്‍ഷിക്കാന്‍ കൊച്ചി മെട്രോയെ സമൂഹ മാദ്ധ്യമങ്ങളില്‍ കൂടുതല്‍ പ്രചരിപ്പിക്കുമെന്നും ലോക് നാഥ് ബെഹ്റ അറിയിച്ചു.
      Published by:Karthika M
      First published:
      )}