HOME » NEWS » Kerala » KOCHI POLICE ARRESTED ACCUSED IN GOLD ROBBERY CASE JJ TV

വാഹനപരിശോധനയ്ക്കിടെ 55 ലക്ഷവുമായി സ്വർണ്ണ കവർച്ച കേസിലെ പ്രതി പിടിയിൽ

ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാൽ സംശയം തോന്നിയ പൊലീസ് രേഖകൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ സത്യവാങ്മൂലങ്ങൾ വാഹനത്തിൽ കണ്ടത്.

News18 Malayalam | news18
Updated: June 7, 2021, 10:34 PM IST
വാഹനപരിശോധനയ്ക്കിടെ 55 ലക്ഷവുമായി സ്വർണ്ണ കവർച്ച കേസിലെ പ്രതി പിടിയിൽ
റാഷിദ്‌
  • News18
  • Last Updated: June 7, 2021, 10:34 PM IST
  • Share this:
കൊച്ചി: അമ്പത്തിയഞ്ചു ലക്ഷം രൂപയുമായി സ്വർണ കവർച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി റാഷിദ്‌ ആണ് വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായത്.

മംഗലാപുരത്ത് നിന്ന് ഒന്നര കിലോ സ്വർണ്ണം മോഷ്ടിച്ചു കടത്തിയ കേസിലെ പ്രതിയാണ് പാപ്പിനിശ്ശേരി സ്വദേശിയായ റാഷിദ്. ഇയാളെ പിടികൂടാനായി കർണാടകയിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിൽ എത്തിയിരുന്നു.

PWD 4U ആപ്പ് പുറത്തിറക്കി; റോഡുകളെക്കുറിച്ചുള്ള പരാതികൾ ഇനി ആപ്പിലൂടെ പറയാം

കച്ചേരിപ്പടിയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ പൊലീസെത്തി. ഇവരെ കബളിപ്പിച്ച് വാഹനവുമായി രക്ഷപ്പെടുന്നതിനിടെയാണ് ബോൾഗാട്ടി പാലത്തിനു മുന്നിലെ കേരള പൊലീസിന്റെ ചെക്കിങ് പോയതിനു മുന്നിൽ റാഷിദ് എത്തിയത്. ബാങ്കിൽ പോകാനാണ് എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സത്യവാങ്മൂലം കാണിച്ചു.

സാനിറ്റൈസർ നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; 17 പേർ കൊല്ലപ്പെട്ടു

ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാൽ സംശയം തോന്നിയ പൊലീസ് രേഖകൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ സത്യവാങ്മൂലങ്ങൾ വാഹനത്തിൽ കണ്ടത്. തുടർന്ന് ബാഗിൽ നിന്ന് പണവും പിടിച്ചെടുത്തു. ഇതിനു ശേഷമാണ് കർണാടക പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് പൊലീസിന് വിവരം ലഭിക്കുന്നത്.
തുടർന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. റാഷിദിനെയും നിസാമിനെയും കോടതിയിൽ ഹാജരാക്കും. തുടർന്ന് റാഷിദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് കർണാടക പൊലീസിന്റെ തീരുമാനം. റാഷിദ് ഉൾപ്പെടെ അഞ്ചുപേരാണ് മംഗലാപുരത്തു നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ പ്രതികളായുള്ളത്.
Published by: Joys Joy
First published: June 7, 2021, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories