കൊച്ചി: കോണ്‍ഗ്രസിന്റെ(Congress) വഴി തടയല്‍ പ്രതിഷേധത്തോട് പ്രതികരിച്ച നടന് ജോജു ജോര്‍ജ്(Joju George) മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്(Police). ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ജോജു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ച പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് സംഘര്‍ഷസ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ നേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചത് മദ്യപരിശോധന നടത്തിയത്.
അതേസമയം ജോജു വനിതാ പ്രവര്‍ത്തകരെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നും ഇക്കാര്യത്തില്‍ പരാതി എഴുതിനല്‍കിയിട്ടുണ്ടെന്നും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
വൈറ്റില ഭാഗത്ത് നിന്ന് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോകുമ്പോഴാണ് ജോജു സമരത്തില്‍ കുടുങ്ങിയത്. പ്രതിഷേധക്കാര്‍ ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ വഴിതടഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്റെ അറിയിച്ചു. വീഡിയോകള്‍ പരിശോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകും.
ജോജു ജോര്‍ജിനെതിരേ പരാതി നല്‍കും. വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ല. അത് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ ആരോ ചെയ്തതാണ്. വഴിപോക്കരാണ് വാഹനം തകര്‍ത്തതെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞു.
ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകര്‍ത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.