LIVE ബ്രഹ്മപുരത്തെ പുക മല

എറണാകുളം കളക്ടറായി എന്‍‌എസ്കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടർ പറഞ്ഞു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം. മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കുമെന്ന് കളക്ടർ വ്യക്തമാക്കി.

കൂടുതൽ വായിക്കുക ...
17 Mar 2023 09:16 (IST)

ബ്രഹ്മപുരത്ത് കടുത്ത മനുഷ്യാവകാശ ലംഘനം; രക്ഷാപ്രവർത്തകർക്ക് സുരക്ഷാമാനദണ്ഡമുള്ള മാസ്ക്ക് പോലും ലഭിച്ചില്ല

ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പാലിച്ചില്ലെന്നും രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്രകാരമുള്ള മാസ്കുകൾ പോലും ലഭ്യമാക്കിയില്ലെന്നും ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

17 Mar 2023 09:09 (IST)

ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ വിഷമം

ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ വിഷമം ഉള്ളതുപോലെയാണ് പ്രതിപക്ഷത്തിന്റെ ഇടപെടലെന്ന് മന്ത്രി പി രാജീവ്. നാടാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും വിവിധ സേനകളുടെ സഹായത്തിൽ തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമെന്നും പി രാജീവ് നിയമസഭയിൽ പറഞ്ഞു.

14 Mar 2023 13:01 (IST)

ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്

ഇതിനിടയിൽ ബാനർ കൊണ്ട് ചെയറിനെ മുഖം മറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്‌പീക്കർ നടത്തിയ പരമാർശവും വിവാദമായി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. പലരും നേരിയ മാർജിനിൽ ജയിച്ചു വന്നവരാണ്. ഷാഫി അടുത്ത തവണ തോറ്റുപോകുമെന്നുമായിരുന്നു സ്പീക്കർ പറഞ്ഞത്

14 Mar 2023 12:54 (IST)

ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് വിഷമം ഉള്ളതു പോലെ: മന്ത്രി പി രാജീവ്

ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ വിഷമം ഉള്ളതുപോലെയാണ് പ്രതിപക്ഷത്തിന്റെ ഇടപെടലെന്ന് മന്ത്രി പി രാജീവ്. നാടാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും വിവിധ സേനകളുടെ സഹായത്തിൽ തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമെന്നും പി രാജീവ് നിയമസഭയിൽ പറഞ്ഞു.

09 Mar 2023 11:57 (IST)

ബ്രഹ്മപുരത്തെ പുക മല

എറണാകുളം കളക്ടറായി എന്‍‌എസ്കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടർ പറഞ്ഞു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം. മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കുമെന്ന് കളക്ടർ വ്യക്തമാക്കി