• HOME
  • »
  • NEWS
  • »
  • kerala
  • »
  • Tattoo Studio Case | കൊച്ചി ടാറ്റു സ്റ്റുഡിയോ പീഡന കേസ്; സുജീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും, ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം അടുത്താഴ്ച

Tattoo Studio Case | കൊച്ചി ടാറ്റു സ്റ്റുഡിയോ പീഡന കേസ്; സുജീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും, ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം അടുത്താഴ്ച

നിലവിൽ ആറ് കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്

  • Share this:
കൊച്ചി: ടാറ്റൂ സ്റ്റുഡിയോ പീഡന കേസിൽ പ്രതി ഇൻക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ്.സുജീഷിൻ്റെ സ്ഥാപനത്തിൽ  നിന്ന്  പിടിച്ചെടുത്ത സിസിടിവിവി, ഡിവിആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവയുടെ പരിശോധന റിപ്പോർട്ട് അടുത്തയാഴ്ച ലഭിക്കും. സൈബർ സെല്ലിനാണ് ഇവ പരിശോധനയ്ക്കായി  അയച്ചത്. ഡിജിറ്റല്‍ തെളിവുകളിലുള്ള ദൃശ്യങ്ങള്‍ കേസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പ്രാഥമികമായ വിവരങ്ങൾ ഇതിൽ നിന്ന്  ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ സുജീഷിൻ്റെ ഐ ഫോൺ കൂടി കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തീരുമാനിച്ചിരുന്നു .

ഇയാളുടെ പല  സ്ഥാപനങ്ങളുടെയും സിസിടിവിയുടെ ലിങ്ക് ഈ ഫോണിൽ എത്തിയിരുന്നു  അതുകൊണ്ടുതന്നെ  ഫോണിൽ കൂടുതൽ ദൃശ്യങ്ങൾ ഉണ്ടാകുമെന്ന് നിഗമനത്തിലാണ്  അന്വേഷണ സംഘം. സുജീഷിൻ്റെ ഫോൺ ശാസ്ത്രീയമായി പരിശോധിക്കണം എന്നതാണ് പോലീസിൻറെ നിലപാട്. ഇയാളുടെ വീട്ടിലും പരിശോധന നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.  ഇയാളുടെ ചേരാനല്ലൂരിൽ സ്റ്റുഡിയോയിൽ പോലീസ് തുടർ പരിശോധന നടത്തേണ്ടത്തും.  ചേരാനല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പരാതിക്കാരായ യുവതികളുടെ  വൈദ്യപരിശോധന  റിപ്പോർട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്.

പീഡനക്കേസിൽ പ്രതി പി.എസ്.സുജീഷ് കുറ്റം ചെയ്തിട്ടുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ടാറ്റൂ സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു. നിലവിൽ ആറ് കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പെരുമ്പാവൂരിൽ നിന്നുമാണ് കൊച്ചിയിലെ ഇൻക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെ ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ടാറ്റൂ സ്റ്റുഡിയോയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികൾ  പരാതി നൽകിയതിനെ തുടർന്ന്  പെരുമ്പാവൂരിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കെതിരെ 4 കേസുകൾ പാലാരിവട്ടം സ്റ്റേഷനിലും 2 കേസുകൾ  ചേരാനെല്ലൂർ സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചുവെന്ന് കൊച്ചി ഡി.സി.പി വി.യു.കുര്യാക്കോസ് പറഞ്ഞു.

  Also Read-ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ചേരാനല്ലൂർ കുന്നുംപുറത്തെ ഇൻക്ഫെക്ട് സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു.  കൊച്ചിയിലെ മറ്റു ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ് .സെലിബ്രറ്റി ടാറ്റൂ  ആർട്ടിസ്റ്റായ സുജീഷിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആയിരുന്നു ആദ്യം  യുവതി പരാതി പങ്കുവെച്ചത്. ഇതിന് ശേഷം ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി രക്ഷിതാക്കൾക്കൊപ്പം പോലീസിൽ കാര്യങ്ങൾ അറിയിച്ചെങ്കിലും പരാതി രേഖാമൂലം  നൽകിയിരുന്നില്ല .

എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ നിരവധി യുവതികൾ വീണ്ടും  പരാതിയുമായി എത്തി . ലൈംഗിക പീഡന പരാതികളിൽ പോലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഉള്ള സാഹചര്യത്തിൽ  പോലീസ് കേസ് എടുക്കാൻ ഒരുങ്ങുകയായിരുന്നു. അതിനിടയിലാണ് യുവതികൾ  ചേരാനല്ലൂർ  പോലീസ് സ്റ്റേഷനിൽ  എത്തി ഇയാൾക്കെതിരെ പരാതി നൽകിയത്.

സ്വകാര്യ ഭാഗത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയതായാണ് യുവതിയുടെ വെളിപ്പെടുത്തൽ . അനാവശ്യമായി തങ്ങളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു എന്നും  തങ്ങളുടെ അനുവാദമില്ലാതെ വസ്ത്രം അഴിച്ചു  മാറ്റിയെന്നും   അശ്ലീല സംഭാഷണം നടത്തിയെന്നുമാണ്  മറ്റ് യുവതികളുടെ പരാതിയിലെ ഉള്ളടക്കം വൈറ്റിലയിലും പാലാരിവട്ടത്തും  വടുതലയിലും  സ്ഥാപനങ്ങൾ നടത്തുന്ന  ഇയാൾക്ക്  സിനിമ രംഗത്തുള്ളവരും ആയും അടുത്ത ബന്ധമുണ്ട്. പല സിനിമ താരങ്ങളും  ഇയാളുടെ  സ്റ്റുഡിയോയിലാണ് ടാറ്റൂ ചെയ്യുന്നത്.
Published by:Arun krishna
First published: