• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kochi Metro | മെട്രോ പില്ലറില്‍ കാര്‍ ഇടിച്ച് യുവതി മരിച്ച സംഭവം ഡ്രൈവര്‍ അറസ്റ്റില്‍

Kochi Metro | മെട്രോ പില്ലറില്‍ കാര്‍ ഇടിച്ച് യുവതി മരിച്ച സംഭവം ഡ്രൈവര്‍ അറസ്റ്റില്‍

അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന യാണ് മരിച്ചത്

 • Share this:
  കൊച്ചി:കളമശ്ശേരിയില്‍ മെട്രോ(Metro) പില്ലറില്‍ കാറിടിച്ച്(Accident) യുവതി മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സല്‍മാനുല്‍ ഫാരിസിനെയാണ്  അറസ്റ്റ് ചെയ്തത്.

  അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന(22)യാണ് മരിച്ചത്.

  കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാനുല്‍ ഫാരിസിനെ നേരിയ പരിക്കേറ്റിരുന്നു. അതേ സമയം അപകട സമയത്ത്
  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കണ്ടെത്തി. യുവാവിനെകാണാതായത് വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്.

  എറണാകുളത്ത് നിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്‍ പൊലീസിനോട് പറഞ്ഞത്. അയാളെ പരിചയമില്ലെന്നും സല്‍മാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

  കഴിഞ്ഞ ദിവസം  പുലര്‍ച്ചെ 1.50 ഓടെ ആലുവ ഭാഗത്തേക്ക്പോ കുന്നതിനിടെയായിരുന്നു അപകടം. മെട്രോ പില്ലറായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കര്‍ തകര്‍ന്നത്.

  Police| 22 മണിക്കൂർ നീണ്ട ജോലി; പടിയി‍ൽ തലയടിച്ചു വീണ ASI മരിച്ചു; മരണത്തിലും മൂന്ന് പേരുടെ ജീവന് താങ്ങായി

  മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടിൽ തലയടിച്ചു വീണു ചികിത്സയിലായിരുന്ന എഎസ്ഐ (ASI) മരിച്ചു. എഴുകോൺ (Ezhukone) സ്റ്റേഷനിലെ എഎസ്ഐ പെരുമ്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തിൽ ബി ശ്രീനിവാസൻ പിള്ള (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30ന് എഴുകോൺ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 9 നാണ് ശ്രീനിവാസൻപിള്ള ഡ്യൂട്ടിക്ക് കയറിയത്. ശനിയാഴ്ച രാവിലെ 9നു ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. അതിനിടെ ഏഴര മണിയോടെ പുറത്തേക്ക് ഇറങ്ങവേ പടിക്കെട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

  വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീനിവാസൻപിള്ളയെ സഹപ്രവർത്തകർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മസ്തിഷ്കാഘാതം സംഭവിച്ചു.ശ്രീനിവാസൻ പിള്ള രണ്ടു വർഷമായി എഴുകോൺ സ്റ്റേഷനിൽ എഎസ്ഐ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വി.എസ്. പ്രീത (പ്ലാനിങ് ബോർഡ് ഓഫീസ്, തിരുവനന്തപുരം). മക്കൾ: ശ്രീലക്ഷ്മി, ഗായത്രി (ഇരുവരും വിദ്യാർഥിനികൾ). മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

  മരണത്തിലും മൂന്നുപേരുടെ ജീവന് താങ്ങായി

  ശ്രീനിവാസൻ പിള്ളയുടെ ബന്ധുക്കൾ സമ്മതമറിയിച്ചതിനെത്തുടർന്ന് വൃക്ക, കരൾ എന്നീ അവയവങ്ങൾ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലേക്ക് ദാനം ചെയ്തു.

  വികാര നിർഭരമായ യാത്രയയപ്പ്

  ശ്രീനിവാസൻ പിള്ളയ്ക്ക് സഹപ്രവർത്തകർ വികാര നിർഭരമായ യാത്രാമൊഴിയേകി. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്നു അവയവദാനവും പൂർത്തിയാക്കിയ ശേഷം വിട്ടുകിട്ടിയ മൃതദേഹം എആർ ക്യാംപിൽ പൊതുദർശനത്തിന് വച്ച ശേഷമാണു വൈകിട്ട് ഏഴോടെ എഴുകോൺ സ്റ്റേഷനിൽ എത്തിച്ചത്. റൂറൽ എസ്പി കെ.ബി.രവി, ഡിവൈഎസ്പി ആർ.സുരേഷ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.

  പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ഇൻസ്പെക്ടർ എസ്എച്ച്ഒ ടി.എസ്.ശിവപ്രകാശ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം.രാജേഷ് , സെക്രട്ടറി ആർ.എൽ.സാജു, പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം.വിനോദ്, സെക്രട്ടറി എസ്.ഗിരീഷ്, ട്രഷറർ വി.ചിന്തു തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

  ഇതര സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു. 2 വർഷത്തിലേറെയായി എഴുകോൺ സ്റ്റേഷനിൽ ജോലി നോക്കുകയായിരുന്നു ശ്രീനിവാസൻപിള്ള. സംഭവദിവസം തലേന്നു ജിഡി ചാർജിലായിരുന്ന ശ്രീനിവാസൻപിള്ള രാത്രി ഉറക്കമില്ലാതെ ജോലിയിലായിരുന്നു.
  Published by:Jayashankar Av
  First published: