HOME » NEWS » Kerala » KOCHI TRANSGENDER FOUND DEAD IN KOCHI

കൊച്ചിയിൽ ട്രാൻസ്ജെൻഡറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: June 3, 2021, 2:25 PM IST
കൊച്ചിയിൽ ട്രാൻസ്ജെൻഡറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
ശ്രീധന്യ
  • Share this:
കൊച്ചി:  ട്രാൻസ് ജെൻഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റിലയിലെ വാടക വീട്ടിൽ കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യെ ആണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും എന്നാൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്.

കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു സുഹൃത്തുക്കളും അന്വേഷിച്ച് എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

Also Read 'സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല; ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല': കെ സുരേന്ദ്രൻ

ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാൽ ഇന്നു രാവിലെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

'നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നു'; സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ മന്ത്രി വി മുരളീധരൻന്യൂഡൽഹി: സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നതായി മുരളീധരൻ ആരോപിച്ചു.ഇതിന്റെ ഭാഗമായാണ് ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങൾ പാസാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നും കോവിഡിനെതിരായ വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകണമെന്നുമുള്ള രണ്ട് പ്രമേയങ്ങളാണ് നിയമ സഭ പാസാക്കിയത്.

Also Read- Karnataka lockdown| കർണാടകയിൽ ലോക്ക്ഡൗൺ ജൂണ്‍ 14വരെ നീട്ടി
നിയമസഭയിൽ പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. മോദി വിരുന്ധതയ്ക്കായി പ്രതിപക്ഷവും കൂട്ടുനിൽക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.വാക്സിൻ വിതരണത്തിൽ സംസ്ഥാനത്തിന് വ്യക്തതയില്ല.ആരോഗ്യ മന്ത്രി വീണ ജോർജ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Also Read- World bicycle day: 'ഇപ്പഴാ ശ്രദ്ധിച്ചത് എന്റേം ചേട്ടന്റേം ശബ്ദം ഒരേപോലിരിക്കുന്നു'

കോവിഡ് മരണ നിരക്ക് ഉയരുകയാണ്. അശാസ്ത്രീയ ചികിത്സ നിരക്ക് ഇതിന് കാരണമാകുന്നുണ്ട്. ചികിത്സാ ചെലവ് തീരുമാനിച്ചത് കൂടിയാലോചന നടത്താതെയാണ്. വിദഗ്ദരുമായി ഇക്കാര്യത്തിൽ കൂടിയാലോചിച്ചില്ല. മരണ പട്ടികയിൽ നിന്ന് പലരേയും ഒഴിവാക്കി. അവരുടെ കുടുംബത്തിന് ലഭിക്കേണ്ട കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ അടക്കം ഇതിലൂടെ നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു.

Also Read- കോവിഡ് രോഗികളെ സഹായിക്കാൻ പെയിന്റിങ്ങുകൾ വിറ്റ് ഹൈദരാബാദിലെ നൈസാം കുടുംബാംഗം

കേന്ദ്ര പദ്ധതികളെ പിണറായി വിജയൻ സർക്കാർ അട്ടിമറിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇത് ശരിവെയ്ക്കുന്നതാണ് സി എ ജി റിപ്പോർട്ട്. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട വീടുകൾ സർക്കാരിന്റെ അനാസ്ഥ മൂലം നഷ്ടമായി. സ്ത്രീ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച തുക ചെലവാക്കിയില്ല. പീഡനക്കേസുകളിൽ ഇരകൾക്ക് നിയമ സഹായത്തിനായി അനുവദിച്ച തുക ആർക്കും നൽകിയിട്ടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Also Read- 'സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല; ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല': കെ സുരേന്ദ്രൻ

നരേന്ദ്രമോദി ഫെഡറൽ സംവിധാനത്തെ തകർക്കുന്നു എന്ന് വരുത്തി തീർക്കാനാണിത്. സഹകരണ ഫെഡറലിസത്തെ പിണറായി വിജയൻ അട്ടിമറിക്കുന്നതായും മന്ത്രി ആരോപിച്ചു. ഇത്തരം വിഷയങ്ങൾ നിയമസഭ പരിഗണിക്കുന്നില്ല. പ്രതിപക്ഷവും ഉന്നയിക്കുന്നില്ല. മുസ്ലിം ജിഹാദി വോട്ടുകൾ നിലനിർത്താനും തിരിച്ചു പിടിക്കാനുമുള്ള മത്സരമാണ് നിയമസഭയിൽ നടക്കുന്നതെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.
Published by: Aneesh Anirudhan
First published: June 3, 2021, 2:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories