HOME /NEWS /kerala / കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രദ്ധ

ശ്രദ്ധ

ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

  • Share this:

    കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

    വീട്ടിലെത്തി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലലിലൂടെ നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആനമാറി സ്വദേശി പ്രവീണ്‍കുമാര്‍(24) ആണ് അറസ്റ്റിലായത്. 26-ാം തീയതി രാത്രിയാണ് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ജീവനില്ലാത്ത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

    കുഞ്ഞിനെ പ്രവീണ്‍ കുമാര്‍ മറവു ചെയ്തു. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊല്ലങ്കോട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്ത ശേഷം ആലത്തൂര്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

    ചൊവ്വാഴ്ച ചിറ്റൂര്‍ തഹസില്‍ദാര്‍ ഡി അമൃതവല്ലി, എഎസ്പി പദം സിങ്, കൊല്ലങ്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. പൊലീസ് സര്‍ജന്‍ ഡോ.ജെറി ജോസഫിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

    First published:

    Tags: Death, Transgender