• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ തകർന്നുവീണു; രണ്ട് ഒഡീഷ സ്വദേശികൾ മരിച്ചു

കൊച്ചിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ തകർന്നുവീണു; രണ്ട് ഒഡീഷ സ്വദേശികൾ മരിച്ചു

ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് മരിച്ചത്

  • Share this:
    കൊച്ചി: കുണ്ടന്നൂരിൽ കെട്ടിടം തകർന്നു വീണ് രണ്ട് മരണം. ഒഡീഷ സ്വദേശികളാണ് മരിച്ചത്. കെട്ടിട‌ം പൊളിക്കുന്നതിനിടയിൽ തകർന്നു വീഴുകയായിരുന്നു.

    ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപമുള്ള പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
    Also Read- സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ

    താമരശ്ശേരിയിൽ തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടിൽ തിരിച്ചെത്തി; പിന്നിൽ സ്വർണക്കടത്തു സംഘം

    ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യവസായി താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്‌റഫ് രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ക്വട്ടേഷൻ സംഘം ഇറക്കിവിട്ടതിനെ തുടർന്ന് കൊല്ലത്തുനിന്ന് ബസ്സിൽ കയറി താമരശ്ശേരിയിൽ എത്തിയെന്നാണ് അഷ്റഫ് പറയുന്നത്. പൊലീസ് അഷ്റഫിന്റെ വിശദമായ മൊഴിയെടുക്കും.

    ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് താമരശ്ശേരി തച്ചംപൊയിൽ അവേലം സ്വദേശി അഷ്റഫിനെ (52) രാത്രി 9.45 ന് ആണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്നയാളാണ് അഷ്റഫ്. വെഴുപ്പൂർ സ്കൂളിന് സമീപത്തെ വളവിൽ വെച്ചായിരുന്നു സംഭവം.
    Published by:Naseeba TC
    First published: