നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bike Accident | കൊച്ചിയില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

    Bike Accident | കൊച്ചിയില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

    പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

    Accident

    Accident

    • Share this:
      കൊച്ചി: കൊച്ചിയില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ടു പേര്‍ മരിച്ചു(Dead). അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കെ പി വള്ളോര്‍ റോഡിലായിരുന്നു അപകടം. അര്‍ധരാത്രി 12മണിയോടെയാണ് അപകടം ഉണ്ടായത്.

      മലപ്പുറം സ്വദേശി അനീഷ്(26), ഇളമക്കര സ്വദേശി എഡ്വേര്‍ഡ് (47), എന്നിവരാണ് മരിച്ചത്. അനന്തു, ജോസഫ്, തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

      Also Read-വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; KSRTC-ക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി

      റോഡില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വീഡിയോ

      റോഡില്‍ സ്‌കൂട്ടറുമായി അഭ്യാസപ്രകടനവുമായി യുവാവ്. അമിത വേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ കടന്നു. പാലക്കാട് നഗരത്തിലായിരുന്നു സംഭവം. അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവാണ് യുവതിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയത്.

      യുവതിയെ ഇടിച്ചിട്ടിട്ടും വാഹനം നിര്‍ത്താതെ വേഗതയില്‍ ഓടിച്ചു കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ ഒരു കാര്‍ യാത്രക്കാരന്‍ പകര്‍ത്തുകയായിരുന്നു.

      Also Read-ഉരുൾപൊട്ടലിലെ മലവെള്ളത്തിൽ 70 കിലോമീറ്ററോളം ഒഴുകിയ അലമാര വീട്ടിൽ തിരികെയെത്തിയത് മൂന്നാംപക്കം

      അമിതവേഗത്തില്‍ സ്‌കൂട്ടറിനെ മറികടക്കുകയും സിഗ്നലിന് തൊട്ടുമുന്‍പായി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിടുകയായിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ആര്‍ടി ഓഫീസില്‍ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

      സംഭവത്തില്‍ ബൈക്ക് യാത്രക്കാരനെ പിടികൂടാനായി മോട്ടര്‍വാഹനവകുപ്പില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
      Published by:Jayesh Krishnan
      First published:
      )}