കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ (Kochi Water Metro) ആദ്യ ഘട്ടം ജൂണിൽ കമ്മീഷൻ ചെയ്യും. കൊച്ചി കപ്പൽശാലയിൽ നിർമാണം പുരോഗമിക്കുന്ന നാല് ബോട്ടുകൾ കൂടി ഉടൻ പൂർത്തിയാകും. വൈറ്റില-കാക്കനാട് ജലപാതയിൽ കൊച്ചി വാട്ടർ മെട്രോയുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്.
76 കിലോമീറ്റർ ദൂരത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് ജല മെട്രോയുടെ ആദ്യഘട്ടം. ഇതിൽ മൂന്ന് ജെട്ടികളുടെ നിർമാണം പൂർത്തിയായി. കൊച്ചി കപ്പൽശാലയിലാണ് ബോട്ടുകളുടെ നിർമാണം. 100 പേർക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകളിൽ നാലെണ്ണം ഉടനെയും ബാക്കിയുള്ളവ നവംബറോടെയും ഷിപ്പ്യാർഡ് കൈമാറും. അകത്തിരുന്ന് കായൽകാഴ്ചകൾ പൂർണമായും ആസ്വദിക്കാവുന്നതിനാൽ വിനോദ സഞ്ചാരത്തിനു കൂടി മുതൽ കൂട്ടാകും.
രാജ്യത്ത് ആദ്യമായാണ് പൊതു ഗതാഗതത്തിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇത്രയും വലിയ ബോട്ട്. ബോട്ടിൽ അമ്പത് പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം. ഒരു ബോട്ടിന്റെ നിർമാണ ചെലവ് 7.6 കോടി രൂപയാണ്.
ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്. അഞ്ച് ബോട്ടുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതും കൈമാറും. വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
ഹൈക്കോടതി, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശ്രംഖല. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. 10 നോട്ട് (നോട്ടിക്കല്‍ മൈല്‍ പെര് അവര്‍) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പൂർണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് യാത്രചെയ്യാവുന്ന രീതിയിലാണ് ബോട്ടിന്റെ രൂപകല്‍പ്പന. അലൂമിനിയം കട്ടമരന് ഹള്ളിലാണ് നിര്‍മ്മിതി. ഫ്ളോട്ടിംഗ് ജെട്ടികളായതിനാല്‍ പ്രായമായവര്‍ക്ക് വരെ കയറാനും ഇറങ്ങാനും എളുപ്പമാണ്.
കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും പരമവാധി ഓളം ഉണ്ടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന. വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കണ്ട്രോള് സെന്ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ യാത്ര തുടരാന്‍ ഡീസല്‍ ജനറേറ്റര്‍ സൗകര്യവുമുണ്ട്. ഇത് രണ്ടും ഒരുമിച്ച് ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ പോകാനുള്ള സൗകര്യവുമുണ്ട് .
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.