നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രളയ സാധ്യത : വെള്ളപൊക്കം ഉൾപ്പെടെ നേരിടാൻ ഒരുങ്ങി കൊച്ചി 

    പ്രളയ സാധ്യത : വെള്ളപൊക്കം ഉൾപ്പെടെ നേരിടാൻ ഒരുങ്ങി കൊച്ചി 

    വികേന്ദ്രീകൃത രീതിയിലാണ് ജില്ലാ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു

    news18

    news18

    • Share this:
    പ്രളയ സാധ്യത കണക്കിലെടുത്ത് കൊച്ചിയിൽ വെള്ളക്കെട്ട് അടക്കം നേരിടുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കുകയാണ്. വികേന്ദ്രീകൃത രീതിയിലാണ് ജില്ലാ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

    ഓപ്പറേഷൻ  ബ്രേക്ക് ത്രൂവിന്റെ ഭാഗമായി തോടുകളിൽ  അടിഞ്ഞ്കൂടിയ ചെളി നീക്കം ചെയ്യുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. കോവിഡ്, മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിൽ പ്രത്യേക ഏകോപന കേന്ദ്രം പ്രവർത്തിക്കും.  ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങേണ്ടി വന്നാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ട് തന്നെ ക്യാമ്പുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

    TRENDING:'നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ് [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

    മഴക്കാലത്ത് മറ്റു ജില്ലകളുമായി പ്രവർത്തന ഏകോപനം സാധ്യമാക്കുമെന്നും ജില്ലാ കളക്ടർ പറയുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ ശക്തമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾക്ക് കൂടുതൽ  ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം എന്ന് ജില്ലയിലെ ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്.

    First published:
    )}