കൊച്ചി: പാറമടകള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ നീളം പോരാ 200 മീറ്റര്‍ അകലത്തില്‍ മാത്രമേ പാടുള്ളൂ എന്ന ഗ്രീന്‍ ട്രൈബ്യൂണലിനെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.
ജനവാസ കേന്ദ്രങ്ങളില്‍ പാറമടകള്‍ വന്നാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പലരീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിച്ചു ഗ്രീന്‍ ട്രൈബ്യൂണല്‍ വ്യക്തമായ ഒരു വിധി നല്‍കിയിരുന്നു. എന്നാല്‍ അതിനെതിരെ അപ്പീലുമായി ക്വാറി ഉടമകള്‍ സുപ്രീം കോടതിയില്‍ പോയാല്‍ മനസ്സിലാക്കാം. പക്ഷേ കേരള സര്‍ക്കാര്‍ തന്നെ എന്തിന് പോയി എന്ന് വ്യക്തമാക്കണമെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടു.
ജനവാസകേന്ദ്രങ്ങളുമായി 200 മീറ്റര്‍ അകലം പാലിക്കണമെന്ന ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരേയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 50 മീറ്റര്‍ മതി എന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. 200 വേണ്ട 50 മീറ്റര്‍ മതിയെന്ന് സര്‍ക്കാരിന്റെ നിര്‍ബന്ധം സര്‍ക്കാരില്‍ പെട്ടവര്‍ക്കും ഇടതുപക്ഷമുന്നണി നേതാക്കന്മാരില് പല പ്രമുഖര്‍ക്കും ഒക്കെ ക്വാറി ഉണ്ട് എന്നുള്ളതുകൊണ്ടാണോ എന്ന് അദ്ദേഹം ചോദിച്ചു.
'പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പറ്റില്ല. കുറച്ച് വലിയ പണക്കാരുടേയും പണം വാരിക്കൂട്ടുന്ന വന്‍ ക്വാറി ഉടമകളുടേയും രക്ഷയാണ് കേരള സര്‍ക്കാരിന്റെ ആവശ്യം' പി സി തോമസ് പറഞ്ഞു.
ഈ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മറുപടി മുഖ്യമന്ത്രിയും ഇടതുപക്ഷ മുന്നണി കണ്‍വീനറും പറയണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി ക്വാറി ഉടമകള്‍ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ത്തണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.