ന്യൂഡൽഹി: കോടനാട് എസ്റ്റേറ്റിലെ സുരക്ഷജീവനക്കാരനെ കൊലപ്പെടുത്തി രേഖകള്‍ കവര്‍ന്നത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വേണ്ടിയെന്ന് ആരോപണമുന്നയിച്ച രണ്ടു പേർ അറസ്റ്റിൽ.
രേഖകൾ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയന്‍, മനോജ് എന്നിവരെയാണ് ഡൽഹിയിൽ നിന്ന് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. എടപ്പാടി പളനിസ്വാമിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയിലും തുടര്‍ന്നുണ്ടായ മരണങ്ങളിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പങ്കുണ്ടെന്നാണ് പ്രതികളായ കെവി. സയനും മനോജും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനും എസ്റ്റേറ്റിലെ മുന്‍ ഡ്രൈവറുമായ കനകരാജായിരുന്നു കൊട്ടേഷൻ നല്കിയതെന്നും അഞ്ചു കോടി രൂപയായിരുന്നു വാദ്ഗാനമെന്നും വാർത്താസമ്മേളനത്തിൽ ഇവർ വെളിപ്പെടുത്തി.
Also Read കോമണ്‍വെല്‍ത്ത് ട്രിബ്യൂണിലേക്ക് നാമനിര്‍ദേശം ചെയ്ത് സര്‍ക്കാര്‍; സ്ഥാനം നിരസിച്ച് ജസ്റ്റിസ് സിക്രി
തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് പളനിസ്വാമി നൽകിയ പരാതിയെ തുടർന്ന് ഡൽഹി ദ്വാരകയിൽ നിന്ന് ഇരുവരെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ മാത്യു സാമുവേലിനെയും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ ശ്രമം. എന്നാൽ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് മാത്യു സാമുവേൽ പ്രതികരിച്ചു
2017 ഏപ്രില്‍ 23 നാണ് കോടനാടെത്തിയ പത്തംഗ സംഘം സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രേഖകൾ കവർന്നത്. എടപ്പാടി പളനിസാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്നു കനകരാജ് തന്നോട് പറഞ്ഞതായാണ് സയന്‍ വെളിപ്പെടുത്തിയത്. മോഷണത്തിന് പിന്നാലെ ഒന്നാം പ്രതി കനക രാജും സയന്‍റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: E k palaniswami, Tamil nadu