നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും കണ്ണൂർ സ്വർണകടത്ത് സംഘത്തിന്റെ രക്ഷധികാരികൾ

    ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും കണ്ണൂർ സ്വർണകടത്ത് സംഘത്തിന്റെ രക്ഷധികാരികൾ

    ടി പി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു ജയിലില്‍ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘമാണ് സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷധികാരികള്‍.

    • Share this:
    കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും കണ്ണൂര്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ രക്ഷധികാരികള്‍ എന്ന് കസ്റ്റംസ്. ഒരു പാര്‍ട്ടിയെ മറയാക്കി സമൂഹമാധ്യമങ്ങള്‍ വഴി കള്ളക്കടത്ത് സംഘത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയും അവരെ ഉപയോഗിച്ച് നടത്തിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച പണം സ്വര്‍ണക്കടത്തിനു ഉപയോഗിച്ചെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി.

    കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ടി പി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു ജയിലില്‍ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘമാണ് സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷധികാരികള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി സമൂഹമാധ്യമങ്ങളില്‍ അവതരിച്ചാണ് കള്ളക്കടത്ത് സംഘം യുവാക്കളെ ആകര്‍ഷിച്ചത്. ഇവര്‍ക്കൊപ്പം ചേര്‍ന്ന യുവാക്കളെ ക്വാട്ടേഷനും ഗുണ്ടായിസവുമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന പണമായിരുന്നു സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതെന്നും കസ്റ്റംസ് പറയുന്നു. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടികിട്ടാനുള്ള അപേക്ഷയിലാണ് ഈ വെളിപ്പെടുത്തലുകള്‍.

    കേസില്‍ ഭാര്യ അമലയുടേതടക്കമുള്ള മൊഴികള്‍ അര്‍ജുന്‍ ആയങ്കിക്ക് എതിരാണ്. അര്‍ജുന്റെ ഭാര്യ അമലയെ കേസന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ആറുമണിക്കൂര്‍ മൊഴിയെടുത്തു. അര്‍ജ്ജുന് കള്ളക്കടത്തുമായി ബന്ധമൊന്നുമില്ല എന്നാണ് ഇവര്‍ കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്. തന്റെ ചെലവുകള്‍ക്കുള്ള പണം ഭാര്യവീട്ടുകാര്‍ നല്‍കുന്നു എന്ന് അര്‍ജുന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യയെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കസ്റ്റംസ് വിളിപ്പിച്ചത്. എന്നാല്‍ അര്‍ജുന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളവാണ് എന്നാണ് ചോദ്യം ചെയ്തതില്‍ നിന്ന് കസ്റ്റംസിന് മനസ്സിലായത്. തന്റെ വീട്ടുകാര്‍ അര്‍ജുന് പണമൊന്നും നല്‍കുന്നില്ലെന്നും അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് തനിക്ക് ഒരു വിവരവും ഇല്ലെന്നുമാണ് അമലയുടെ മൊഴി. അതുകൊണ്ടുതന്നെ അര്‍ജുന് നിയമപരമല്ലാത്ത പണം എത്തുന്നുണ്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട് എന്നും കസ്റ്റംസ് പറയുന്നു.

    കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ എവിടെയെന്നതില്‍ അര്‍ജുന്‍ ഒളിച്ചു കളി തുടരുകയാണ്. ഫോണ്‍ ഉപേക്ഷിച്ചത് സംബന്ധിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് പലപ്പോഴും അര്‍ജുന്‍ പറയുന്നത്. മൊബൈല്‍ഫോണ്‍ കേസിലെ നിര്‍ണായകമായ വസ്തുവാണ് അതു കൊണ്ട് ഇത് വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് ആവശ്യപ്പെടുന്നു.
    ടിപി വധക്കേസിലെ പ്രതികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് ഇവരില്‍ നിന്ന് ലഭിക്കുന്ന മൊഴിയും അര്‍ജുന്റെ മൊഴിയും പരിശോധിക്കണം. മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തി അര്‍ജുനെ കൂടുതല്‍ ചോദ്യം ചെയ്യണം എന്നും ഇതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

    ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചതായി അര്‍ജുന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് മര്‍ദ്ദനമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
    Published by:Sarath Mohanan
    First published:
    )}