വർക്കിംഗ് പ്രസിഡന്‍റ് പദവി തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, സംസ്ഥാനഘടകമല്ല: കൊടിക്കുന്നിൽ

താൻ ഉൾപ്പെടെ ഉള്ളവർ സ്ഥാനം ഏറ്റെടുത്തിട്ട് 10 മാസമേ ആയിട്ടുള്ളു. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് ഇരുന്ന് താൻ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.

news18
Updated: August 21, 2019, 3:56 PM IST
വർക്കിംഗ് പ്രസിഡന്‍റ് പദവി തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, സംസ്ഥാനഘടകമല്ല: കൊടിക്കുന്നിൽ
കൊടിക്കുന്നിൽ സുരേഷ്
  • News18
  • Last Updated: August 21, 2019, 3:56 PM IST
  • Share this:
തിരുവനന്തപുരം: പുനസംഘടനയെ ചൊല്ലി കെപിസിസി നേതൃത്വത്തിൽ പൊട്ടിത്തെറി. വർക്കിംഗ് പ്രസിഡന്‍റുമാരെ മാറ്റുന്ന വിഷയം ഗ്രൂപ്പ് നേതാക്കൾ തീരുമാനിക്കേണ്ടതില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. വർക്കിംഗ് പ്രസിഡന്‍റുമാരെ മാറ്റാൻ ഹൈക്കമാൻഡിനു മാത്രമേ അധികാരം ഉള്ളൂവെന്നും കൊടിക്കുന്നിൽ ന്യൂസ് 18നോടു പറഞ്ഞു.

ഒരാൾക്ക് ഒരു പദവിയെന്നത് കെപിസിസി അല്ല ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അതിനൊപ്പം നിൽക്കും. പ്രസിഡന്‍റിനെയും വർക്കിംഗ് പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കാനല്ല പുനസംഘടന. താൻ ഉൾപ്പെടെ ഉള്ളവർ സ്ഥാനം ഏറ്റെടുത്തിട്ട് 10 മാസമേ ആയിട്ടുള്ളു. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് ഇരുന്ന് താൻ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.

അനന്തമായി നീളുന്ന കെ.പി.സി.സി പുനഃസംഘടന കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നതാണ് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷിന്‍റെ വിമർശനം. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനം ഇല്ലാതാക്കുന്ന കാര്യം ഗ്രൂപ്പ് നേതാക്കൾ ചർച്ച ചെയ്യേണ്ടതില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.

വർക്കിംഗ് പ്രസിഡന്‍റുമാരെ വെച്ചത് ഹൈക്കമാൻഡാണ്. അക്കാര്യം ഗ്രൂപ്പ് നേതാക്കൾ ചർച്ച ചെയ്യേണ്ടെന്നും ജനറൽ സെക്രട്ടറി, എക്സിക്യുട്ടിവ് തുടങ്ങിയ സ്ഥാനങ്ങൾ ചർച്ച ചെയ്താൽ മതിയെന്നും കൊടിക്കുന്നിൽ പറഞ്ഞു. പ്രസിഡന്‍റ്, വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനങ്ങൾ ഒഴികെയുളള ഭാരവാഹികളെ തീരുമാനിക്കാനാണ് പുനസംഘടന എന്നും കൊടിക്കുന്നിൽ പറഞ്ഞു.

കേസ് ഇന്ന് പരിഗണിക്കില്ല; അറസ്റ്റിന്റെ വക്കിൽ ചിദംബരം

പുനസംഘടനയിൽ പൊതുചർച്ച നട​ക്കുന്നില്ലെന്ന കെ.മുരളീധരന്‍റെ വിമർശനവും കൊടിക്കുന്നിൽ തളളി. എല്ലാവരുമായും ചർച്ച നട​ത്തി മുന്നോട്ടു പോകുന്നതാണ് മുല്ലപ്പളളി രാമചന്ദ്രന്‍റെ നയം. ഒരാൾക്ക് ഒരു പദവി മാനദണ്ഡം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കൊടിക്കുന്നിൽ പറഞ്ഞു. എന്നാൽ, ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശം പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.

പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും ഇപ്പോൾ കൊടിക്കുന്നിൽ ഇങ്ങനെ പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നുമായിരുന്നു യു ഡി എഫ് കൺവീനർ ബെന്നി ബഹനാന്‍റെ പ്രതികരണം. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനങ്ങൾ ഇനി വേണ്ടെന്നും വൈസ് പ്രസിഡന്‍റ് സ്ഥാനം മതിയെന്നുമുളള ഗ്രൂപ്പ് നേതാക്കളുടെ ചർച്ചകളാണ് പ്രകോപനകാരണം.

First published: August 21, 2019, 3:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading