നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സോണിയ ഗാന്ധി കോൺഗ്രസ് എംപിമാർക്ക് യാതൊരു നിർദേശവും നൽകിയിട്ടില്ല

  സോണിയ ഗാന്ധി കോൺഗ്രസ് എംപിമാർക്ക് യാതൊരു നിർദേശവും നൽകിയിട്ടില്ല

  • Share this:
   ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സോണിയാഗാന്ധി കേരളത്തിൽ നിന്നുള്ള ലോക് സഭ എംപിമാരെ ശാസിച്ചിട്ടില്ലെന്നു കൊടികുന്നേൽ സുരേഷ് എംപി.

   വിഷയത്തിൽ ദേശീയ- സംസഥാന നേതൃത്വങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും എം പി പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തിൽ പ്രതിഷേധമാകാമെന്നും എന്നാൽ, ദേശീയതലത്തിൽ യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ എം പിമാർ പ്രതിഷേധിക്കാൻ പാടില്ലെന്നും സോണിയ ഗാന്ധി എംപിമാർക്ക് നിർദ്ദേശം നൽകിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതിനെ നിഷേധിച്ചാണ് കൊടിക്കുന്നിൽ സുരേഷ് എം പി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

   ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ലോക്സഭയിൽ എത്തിയ കോൺഗ്രസ് എംപിമാർ പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ചത്. ഒരു എം പി മറ്റുള്ളവർക്ക് കറുത്ത ബാൻഡ് നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സോണിയ ഗാന്ധി കാര്യമന്വേഷിക്കുകയും ഇത് ഇനി നൽകേണ്ടതില്ലെന്ന് ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് നിലകൊള്ളുന്നത് ലിംഗ സമത്വത്തിനും വനിതകളുടെ അവകാശങ്ങൾക്കും വേണ്ടിയാണെന്ന് എം പിമാരോട് പറയുകയും ചെയ്തു.

   എന്നാൽ, ഇതിനെ നിഷേധിച്ചാണ് കൊടിക്കുന്നിൽ സുരേഷ് എം പി ഇന്ന് രംഗത്തെത്തിയത്. അങ്ങനെയൊരു വിലക്ക് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു.

   First published: