'ഒടുവിൽ വേദനയോടെ ആ സത്യം മനസിലാക്കി; നീതു ജോൺസൻ സഖാക്കൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടി': കൊടിക്കുന്നില്‍
'ഒടുവിൽ വേദനയോടെ ആ സത്യം മനസിലാക്കി; നീതു ജോൺസൻ സഖാക്കൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടി': കൊടിക്കുന്നില്‍
കുട്ടിയെ കണ്ടെത്താനായി പൊലീസിൽ പരാതി നൽകിയെന്നും സാധിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുമെന്നും അനിൽ അക്കര
kodikkunnil suresh mp
Last Updated :
Share this:
തൃശ്ശൂർ: താമസിക്കുവാൻ വീടില്ലെന്നും രാഷ്ട്രീയം കളിച്ച് ലൈഫ് മിഷനിൽ ലഭിക്കുന്ന വീട് ഇല്ലാതാക്കരുതെന്നും കത്തെഴുതിയ നീതു ജോൺസൺ എന്ന വിദ്യാർഥിനിയെ കാണാൻ അനിൽ അക്കര എംഎൽഎ നടുറോഡിൽ കുത്തിയിരുന്ന സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
ഒടുവിൽ വേദനയോടെ ഞങ്ങൾ ആ സത്യം മനസിലാക്കിയെന്നും നീതു ജോൺസൻ സഖാക്കൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. വിസ്മയത്തുമ്പത്ത് സിനിമയിലെ മോഹന്‍ലാലിന്റേയും നയന്‍താരയുടെയും ചിത്രം പങ്കുവെച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഒടുവിൽ വേദനയോടെ ഞങ്ങൾ ആ സത്യം മനസിലാക്കി. നീതു ജോൺസൻ സഖാക്കൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്.
ഇടതുപക്ഷ സൈബർ ഇടങ്ങളിൽ വിദ്യാർഥിനിയുടേതെന്ന പേരിൽ കത്ത് വൈറൽ ആയ സാഹചര്യത്തിലാണ് അനിൽ അക്കര എംഎൽഎ കുട്ടിയെ കാണാൻ നടുറോഡിൽ കാത്തിരുന്നത്. കുട്ടിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് എംഎൽഎ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദമായപ്പോൾ സിപിഎം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരവേല ആണെന്നും കുട്ടിയെ കണ്ടെത്താനായി പൊലീസിൽ പരാതി നൽകിയെന്നും സാധിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുമെന്നും അനിൽ അക്കര പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.