തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തത് പാർട്ടി തീരുമാന പ്രകാരം അല്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
സിപിഎമ്മിന് ഒപ്പം സമരത്തിന് പോകാത്ത കെപിസിസി പ്രസിഡന്റിന് കോൺഗ്രസുകാർക്കിടയിൽ വീര പരിവേഷമാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പിണറായി വിജയനൊപ്പം കൈകോർക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.