ഇന്റർഫേസ് /വാർത്ത /Kerala / 'തരൂരിനോട് വ്യക്തിപരമായ വിരോധമല്ല രാഷ്ട്രീയ സംവാദം മാത്രം'; ഖേദം പ്രകടിപ്പിച്ച്‌ കൊടിക്കുന്നില്‍ സുരേഷ്

'തരൂരിനോട് വ്യക്തിപരമായ വിരോധമല്ല രാഷ്ട്രീയ സംവാദം മാത്രം'; ഖേദം പ്രകടിപ്പിച്ച്‌ കൊടിക്കുന്നില്‍ സുരേഷ്

Kodikunnil Suresh, Shashi Tharoor

Kodikunnil Suresh, Shashi Tharoor

ശശി തരൂരിന്‍റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും കൊടിക്കുന്നില്‍

  • Share this:

തിരുവനന്തപുരം: ശശി തരൂരിനെതിരായി പരാമര്‍‌ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി. തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. തരൂരിനോട് വ്യക്തിപരമായ വിരോധമല്ലെന്നും രാഷ്ട്രീയമായ സംവാദം മാത്രമാണ് ഉണ്ടായതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

പാര്‍ട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ട സമയമാണ് ഇത്. ശശി തരൂരിന്‍റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തില്‍ ശശി തരൂരിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് ഇന്നലെ രംഗത്ത് വന്നിരുന്നു.

You may also like:11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking| തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചു. പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നില്ല. ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അതിന്‍റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ ഇന്നലെ പറഞ്ഞിരുന്നു.

First published:

Tags: Congress, Congress MP Shashi Tharoor, Kodikkunnil Suresh