• HOME
 • »
 • NEWS
 • »
 • kerala
 • »
 • K-RAIL | 'തന്നെക്കാളും വലിയ ആളാണ് ഞാന്‍' കെ-റെയില്‍ കല്ലിടാന്‍ വന്ന പോലീസുകാരനോട് രോഷാകുലനായി കൊടിക്കുന്നില്‍ സുരേഷ് എം.പി

K-RAIL | 'തന്നെക്കാളും വലിയ ആളാണ് ഞാന്‍' കെ-റെയില്‍ കല്ലിടാന്‍ വന്ന പോലീസുകാരനോട് രോഷാകുലനായി കൊടിക്കുന്നില്‍ സുരേഷ് എം.പി

ഇന്നലെ ചെങ്ങന്നൂരിൽ കെ–റെയിലിന് കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് നേരിട്ടത്

 • Share this:
  കെ–റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും. പദ്ധതിക്കെതിരെ വൻജനരോഷം ഉയരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിൻമാറുന്ന ലക്ഷണമില്ലെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഇതോടെ പലയിടത്തും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെയും പോലീസുകാരെയും നേരിടുകയാണ്. ഇന്നലെ ചെങ്ങന്നൂരിൽ കെ–റെയിലിന് കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് നേരിട്ടത്.

  ‘തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ് ഒരു സബ് ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടുത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം.’ നാട്ടുകാർക്കൊപ്പം നിന്ന് എംപി പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് ഉദ്യോഗസ്ഥനും പറഞ്ഞതോടെ എംപി രോഷാകുലനായി.  പ്രതിഷേധിച്ച നാട്ടുകാരെയും സമരസമിതി നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഏഴിടത്തു കല്ലിട്ടത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ വൈകിട്ടു 4 മണിയോടെ കല്ലിടൽ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.

  മുളക്കുഴ ഗ്രാമ പഞ്ചായത്തംഗം തോമസ് ഏബ്രഹാം, കെ-റെയിൽ വിരുദ്ധ സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, കോൺഗ്രസ് മുളക്കുഴ മണ്ഡലം പ്രസിഡന്റ് കെ.കെ.സജികുമാർ എന്നിവർ ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തു നീക്കി.  ഇവരെ വൈകിട്ടാണു സ്റ്റേഷനിൽ നിന്നു വിട്ടയച്ചത്. പൊലീസ് സ്റ്റേഷനിൽ നിന്നു വിട്ടയച്ച ശേഷം സമരസമിതി നേതാക്കൾ വൈകിട്ട് ചെങ്ങന്നൂർ നഗരത്തിൽ പ്രകടനം നടത്തി.  സിൽവർലൈൻ പദ്ധതിയിൽ നിർദിഷ്ട ചെങ്ങന്നൂർ സ്റ്റേഷൻ സ്ഥാപിക്കേണ്ട പിരളശേരിയിലാണു സെൻട്രൽ മാർക്കിങ് നടത്തി കല്ലിട്ടത്. ഇതിനു പുറമേ പാത കടന്നു പോകുന്നതിനായി 200 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടി വരും. ഇതിന്റെ നടപടികളും ഉടൻ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച മുളക്കുഴ പിരളശേരി തുലാക്കുഴിയിൽ കല്ലിടാൻ സംഘമെത്തിയിരുന്നു. സിഗ്നൽ കിട്ടാത്തതിനാലും പാടശേഖരത്തെ ചെളിയും വെള്ളക്കെട്ടും കല്ലിടാൻ  തടസ്സമായതിനാലുമാണ് ഇന്നലെ ഊരിക്കടവിൽ നടപടികൾ പുനരാരംഭിച്ചത്.

  Arrest | വീടുവെക്കാന്‍ കിട്ടിയ പണത്തിന്‍റെ പങ്ക് നല്‍കിയില്ല; മകളുടെ കാല്‍ അച്ഛന്‍ കട്ടിള കൊണ്ട് അടിച്ചൊടിച്ചു


  പരവൂരില്‍ വീടുനിര്‍മിക്കുന്നതിന് സര്‍ക്കാരില്‍നിന്നു ലഭിച്ച പണത്തിന്റെ പങ്കുനല്‍കിയില്ലെന്നാരോപിച്ച് മകളുടെ കാല്‍ അച്ഛന്‍ തല്ലിയൊടിച്ചു. നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ(47)യാണ് പരവൂര്‍ പോലീസ്  പിടികൂടിയത്.

  മകള്‍ അഞ്ജുവിന്റെ കാലാണ് ഇയാള്‍ കട്ടിളകൊണ്ട് അടിച്ചൊടിച്ചത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായ ഇവര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മകളുടെ പരാതിയില്‍ കേസെടുത്ത ശേഷമാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.

  പരവൂര്‍ നഗരസഭയില്‍ നിന്ന് വീടുനിര്‍മാണത്തിനായി അഞ്ജുവിന് സഹായം ലഭിച്ചിരുന്നു. തുടര്‍ന്ന് വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. ഏറെക്കാലമായി വീട്ടില്‍നിന്നു മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന്‍ ഇതറിഞ്ഞെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
  Published by:Arun krishna
  First published: