ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ഗുരുതര ആരോപണവുമായി മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷാജു. തോല്‍വിക്ക് ഉത്തരവാദി കൊടിക്കുന്നില്‍ സുരേഷ് ആണെന്ന് ഷാജു ആരോപിച്ചു .കീഴ്ഘടകങ്ങള്‍ തന്റെ പേര് ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടും തന്നെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ 25 തവണയിലേറെ നേതൃത്വത്തെ സമീപിച്ചു.ഏറെ വൈകി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ മറ്റ് മുന്നണികള്‍ ബഹുദൂരം മുന്നിലായി കഴിഞ്ഞിരുന്നുവെന്നും ഷാജു പറഞ്ഞു.
അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എം ലിജുവിന് പുറമെ ജില്ലയില്‍ കൂടുതല്‍പ്പേര്‍ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലുകള്‍ക്കും ,നിഷ്ക്രീയത്വത്തിനും എതിരെ രംഗത്ത് വരികയാണ്. പ്രാദേശിക വികാരവും ജയസാധ്യതയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കപ്പെടുന്നില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ടു.
നേതാക്കന്മാരെ കൊണ്ട് നിറയുമ്പോള്‍ താഴെ തട്ടില്‍ സംഘടന ദുര്‍ബലമാണ്. പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. തമ്മിലടി അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ മറ്റ് മുന്നണികള്‍ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞിരുന്നു
ജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ സംഘടനാ ചുമതല ഒഴിഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസ് ശക്തിപ്പെടുകയുള്ളുവെന്നും കെ.കെ ഷാജു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Assembly Election Result 2021, Kodikkunnil Suresh, Udf