നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ കള്ളക്കണ്ണീരൊഴുക്കുന്ന സിപിഎം ഭരണകൂടവേട്ടയില്‍ പിന്തുടരുന്നത് സംഘപരിവാര്‍ നയം'; കൊടിക്കുന്നില്‍ സുരേഷ്

  'സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ കള്ളക്കണ്ണീരൊഴുക്കുന്ന സിപിഎം ഭരണകൂടവേട്ടയില്‍ പിന്തുടരുന്നത് സംഘപരിവാര്‍ നയം'; കൊടിക്കുന്നില്‍ സുരേഷ്

  എന്താണ് കേരള സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളുടെ ആവിശ്യം എന്ന് പറയാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

  kodikkunnil_Suresh

  kodikkunnil_Suresh

  • Share this:
   തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലിന്റെ ഇരയാണ് സ്റ്റാന്‍ സ്വാമിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഫാസിസ്റ്റ് സമീപനത്തില്‍ സിപിഎം ഒട്ടും പുറകിലല്ലെന്നും സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

   എന്താണ് കേരള സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളുടെ ആവിശ്യം എന്ന് പറയാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ മോദി രാജ്യത്ത് അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ എതിരാളികളെ തടവില്‍ പാര്‍പ്പിക്കാനാണോ സംസ്ഥാനത്ത് പിണറായി വിജയന്‍ തിരക്കിട്ട് തടങ്കല്‍ പാളയങ്ങള്‍ ഒരുക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു.

   Also Read-തെലങ്കാനയിൽ കിറ്റക്സ് ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപം; 4000 പേർക്ക് തൊഴിലവസരം

   കൊടിക്കുന്നില്‍ സുരേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

   സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകമാണ്.

   രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ UAPA പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലിന്റെ ഇരയാണ് സ്റ്റാന്‍ സ്വാമിയും. ഈ ഫാസിസ്റ്റ് സമീപനത്തില്‍ CPM ഒട്ടും പുറകിലല്ല.

   സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. അതിന് വേണ്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുനര്‍വിജ്ഞാപനം നമ്മള്‍ കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ കണ്ടതാണ്. എന്താണ് കേരള സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളുടെ ആവിശ്യം എന്ന് പറയാന്‍ പിണറായി വിജയന്‍ തയ്യാറാവണം.

   നാളെ മോദി രാജ്യത്ത് അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ എതിരാളികളെ തടവില്‍ പാര്‍പ്പിക്കാനാണോ സംസ്ഥാനത്ത് പിണറായി വിജയന്‍ തിരക്കിട്ട് തടങ്കല്‍ പാളയങ്ങള്‍ ഒരുക്കുന്നത്? സംസ്ഥാനത്ത് ബിജെപിയുമായി കൂട്ടുകക്ഷി ഭരണം നടത്തി കള്ളക്കടത്തും അഴിമതിയും നടത്തുകയും സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മരണത്തില്‍ കള്ളക്കണ്ണീരൊഴുകുകയും ചെയ്യുന്ന സിപിഎം ഭരണകൂട വേട്ടയില്‍ സംഘപരിവാര്‍ നയം തന്നെയാണ് പിന്തുടരുന്നത് എന്ന് ചേര്‍ത്ത് പറയേണ്ടി വരും.

   ജയിലില്‍നിന്ന് ഒരു ജസ്വിറ്റ് വൈദികന് എഴുതിയ കത്ത് ഫാ.സ്റ്റാന്‍ സ്വാമി അവസാനിപ്പിച്ചത് ഇങ്ങനെയാണ്: 'കൂട്ടിലടയ്ക്കപ്പെട്ട പക്ഷിക്കും പാടാനാവും.'
   ആ വാക്കുകളുടെ കൂടെ ഇനി ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് റാഞ്ചി അതിരൂപതയില്‍നിന്ന് ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോ എഴുതിയത് ചേര്‍ത്ത് വെക്കേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നു. 'കൂട്ടിലടയ്ക്കപ്പെട്ട പക്ഷി സ്വര്‍ഗത്തില്‍ പാടുന്നു, പക്ഷേ, നമ്മുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു.'
   Published by:Jayesh Krishnan
   First published:
   )}