• HOME
  • »
  • NEWS
  • »
  • kerala
  • »
  • റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

സംസ്ഥാനത്ത് വിവിധ ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണെന്ന് കോടിയേരി വിമർശിച്ചു.

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് വിവിധ ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണെന്ന് കോടിയേരി വിമർശിച്ചു. ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെന്നും കോടിയേരി പറഞ്ഞു.ദൂരെ സ്ഥലങ്ങളിലുള്ള വോട്ടർമാർക്ക് നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് കമീഷൻ വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

    also read: BREAKING: കള്ളവോട്ട്: മൂന്നു ബൂത്തുകളിൽ കൂടി റീപോളിംഗ്

    കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് കോടിയേരി രംഗത്തെത്തിയത്.

    കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ യുപിഎസ്, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവിടങ്ങളിലും ധർമ്മടത്തെ കുന്നിരിക്ക, വേങ്ങോട്, തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസ് എന്നീ ബൂത്തുകളിലാണ് നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കി റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
    First published: