നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാകിസ്ഥാനെ ആക്രമിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെപി ശ്രമത്തിന്റെ ഭാഗം: കോടിയേരി

  പാകിസ്ഥാനെ ആക്രമിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെപി ശ്രമത്തിന്റെ ഭാഗം: കോടിയേരി

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രുവികരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
   തൊടുപുഴ: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തു മുസ്‌ലിം വിരോധം സൃഷ്ടിച്ചു വര്‍ഗീയ ധ്രുവികരണത്തിനാണ് ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി ആരോപിച്ചു. കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി.

   കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനു പകരം ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രുവികരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

   Also Read രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത് കാര്‍ഗിലില്‍ എടുത്ത 'വജ്രാ'യുധം; എന്താണ് മിറാഷ് 2000?

   First published:
   )}