ആലപ്പുഴ: പാർട്ടിയുണ്ടാക്കി രാഷ്ട്രിയത്തിൽ ഇടപെട്ട ചരിത്രമുള്ള എൻ എസ് എസ് അതിലേക്ക് മടങ്ങുകയാണോയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ എസ് എസ് എന്ത് നിലപാട് സ്വീകരിക്കണമെന്ന് തങ്ങൾക്ക് പറയാനാവില്ല, എൻ എസ് എസിനോട് ശത്രുതയില്ല, സൗഹൃദമാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു. ആർ എസ് എസിനോട് ചേരുന്നത് ധൃതരാഷ്ട്രാലിംഗമാണെന്ന് ബി ഡി ജെ എസിനോട് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അത് അവർക്ക് ബോധ്യപ്പെട്ടിട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
ശരിദൂരമെന്ന നിലപാടിലൂടെ എൻഎസ്എസ് വോട്ടുകൾ യു ഡി എഫിലേക്ക് പോകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
എൻ ഡി പി എന്ന പാർട്ടി രൂപീകരിച്ച ചരിത്രം ഓർമിപ്പിച്ചെങ്കിലും എൻ എസ് എസിനെ പ്രകോപിപ്പിക്കാൻ കോടിയേരി തയാറായില്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.