ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗം കൊലപാതകം അല്ലെന്നും കൊലക്കു പകരം കൊല എന്നത് സിപിഎമ്മിന്റെ നയമല്ലെന്നും കോടിയേരി പറഞ്ഞു.
തുടർച്ചയായി രാഷ്ട്രീയ സംഘർഷം നടക്കുന്ന സംസ്ഥാനം എന്ന പേര് കേരളത്തിനു ഇല്ലാതാകണം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അതിനു മുൻകൈ എടുക്കാൻ സിപിഎം തയ്യാറാണെന്നും അതിന്റെ തുടക്കമാണ് കാസർകോഡ് സംഭവത്തിൽ സിപിഎം ഇപ്പോൾ സ്വീകരിക്കുന്ന നിലപാടെന്നും കോടിയേരി വ്യക്തമാക്കി.
Also read: സോറി; വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് സ്പീഡ് പോസ്റ്റിനോട് പൊലീസും ഭക്ഷ്യവകുപ്പും
എന്‍എസ് എസിനെതിരെ വീണ്ടും രൂക്ഷ പ്രതികരണമാണ് കോടിയേരി വാർത്താസമ്മേളനത്തിൽ നടത്തിയത്. എൻഎസ്എസിന്റെ നിലപാട് തമ്പ്രാക്കൻമാരുടെ നിലപാടാണ്. അത് കൈയിൽവെച്ചാൽ മതിയെന്നും മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിന് ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.
അമിത്ഷായുടെ പ്രസ്താവനകൾ ശുദ്ധ അസംബന്ധമാണ്. കേരളത്തോട് വിവേചനപരമായ നിലപാട് സ്വീകരിച്ച കേന്ദ്രത്തിന്റെ പ്രതിനിധിയാണ് അമിത് ഷായെന്നും കോടിയേരി പറഞ്ഞു. ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്നുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ നിലപാട് കോൺഗ്രസിന്റെ നിലപാടാണോ എന്ന് രാഹുൽ ഗാന്ധിയും കേരളത്തിലെ കോൺഗ്രസ്സും അറിയിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kasargod Murder, Kodiyeri balakrishnan, Krupesh Kasargod, Periya Youth Congress Murder, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, കോടിയേരി ബാലകൃഷ്ണൻ, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, സിപിഎം