നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • RSSനെയും കോൺഗ്രസിനെയും യോജിപ്പിച്ച് രഹസ്യ ധാരണയുണ്ടാക്കാനാണ് NSS ശ്രമം': കോടിയേരി ബാലകൃഷ്ണൻ

  RSSനെയും കോൺഗ്രസിനെയും യോജിപ്പിച്ച് രഹസ്യ ധാരണയുണ്ടാക്കാനാണ് NSS ശ്രമം': കോടിയേരി ബാലകൃഷ്ണൻ

  ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എൻ എസ് എസിനെതിരെ കോടിയേരി വീണ്ടും പരാമർശം നടത്തിയത്

  kodiyeri nss

  kodiyeri nss

  • Share this:
  തിരുവനന്തപുരം: എൻഎസ് എസിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'അവിശുദ്ധ നീക്കങ്ങളിൽ ജാഗ്രത പുലർത്തുക' എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എൻ എസ് എസിനെതിരെ കോടിയേരി വീണ്ടും പരാമർശം നടത്തിയത്. ആർഎസ്എസിനെയും കോൺഗ്രസിനെയും യോജിപ്പിച്ച് രഹസ്യധാരണയുണ്ടാക്കാനാണ് എൻ എസ് എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

  ശബരിമല വിഷയത്തിലെ എൻ എസ് എസ് ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വിശ്വാസ സംരക്ഷണ നിലപാട് പ്രഖ്യപിച്ച് ഇടതുപക്ഷത്തിനെതിരെ കൂട്ടുകെട്ടുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനായി വിശ്വാസത്തെ മറയാക്കാൻ എൻഎസ്എസ് ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

  Also read: 'മറുപടി കൊടുക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല, NSSന്‍റെ സംസ്കാരം അതല്ല'; കോടിയേരിക്ക് മറുപടിയുമായി NSS

  ഭരണഘടനയേയും സുപ്രീംകോടതിയേയും അംഗീകരിക്കില്ല എന്ന സമീപനമാണ് എൻഎസ്എസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കോടതിവിധി തിരുത്തിക്കാൻ എൻഎസ്എസ് ജനക്കൂട്ടകത്തെ തെരുവിലിറക്കുകയാണ്. കേരള സംരക്ഷണ യാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരികരണത്തിലും എൻഎസ്എസിനെതിരെ കോടിയേരി കടുത്ത വിമർശനം നടത്തി.
  First published:
  )}