• HOME
  • »
  • NEWS
  • »
  • kerala
  • »
  • എന്‍.എസ്.എസിനെ ആര്‍എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നു: വിമര്‍ശനവുമായി കോടിയേരി

എന്‍.എസ്.എസിനെ ആര്‍എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നു: വിമര്‍ശനവുമായി കോടിയേരി

kodiyeri nss

kodiyeri nss

  • Share this:
    തിരുവനന്തപുരം: വനിതാ മതിലിനെതിരെ രംഗത്തെത്തിയ എന്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

    എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍കെട്ടാനുള്ള ശ്രമം സമുദായംഗങ്ങള്‍ തിരിച്ചറിയണം. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സുകുമാരന്‍ നായര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദിവാസി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന എന്‍.എസ്.എസ് എആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനയെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള ചിലരുടെ നീക്കത്തിന്റെ ഭാഗമാണ്. ഇതിനെതിരെ ആ സംഘടനയിലുള്ളവര്‍ നിലപാട് സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

    Also Read മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; ഇങ്ങനെയാണോ നവോത്ഥാനം ഉണ്ടാക്കേണ്ടതെന്ന് സുകുമാരന്‍ നായര്‍

    Also Read മതിലുണ്ടാക്കുന്നത് കേരളത്തെ ഇരുണ്ട കാലത്തിലേക്ക് നയിക്കാൻ; ചെന്നിത്തല

    മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാട്ടുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണെന്നും കോടിയേരി വ്യക്തമാക്കി.

    ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ അത് അനുവദിക്കാനാകില്ലെന്ന നിലപാടാണോ മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ നിലപാടെടുത്തിന് മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ശ്രദ്ധതിരിച്ചുവിടാം എന്ന് കരുതരുത്. ജനങ്ങളുടെ വികാരം എതിരായതിന് മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ശ്രദ്ധതിരിക്കുകയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി. മന്നത്ത് പദ്മനാഭന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

    First published: